UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമേരിക്കന്‍ ഉപരോധ ഭീഷണിക്ക് വഴങ്ങിയില്ല: പ്രതിരോധ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു

പ്രതിരോധ സംവിധാനം ഇന്ത്യയുടെ ഭാഗമാവുന്നതോടെ ഇന്ത്യ – ചൈന 4000 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധം കൂടുതല്‍ കരുത്തുറ്റതാകുമെന്നു വിലയിരുത്തപ്പെടുന്നു.

അമേരിക്കന്‍ ഉപരോധ ഭീഷണി തള്ളി എസ് 400 ട്രെയംഫ് മിസൈല്‍ പ്രതിരോധ കരാറിര്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയ്‌ക്കൊടുവിലാണ് കരാറില്‍ ധാരണായത്.

ഇതോടെ 39,000 കോടി രൂപയുടെ എസ് 400 ട്രെയംഫ് മിസൈല്‍ ഉള്‍പ്പെടെ വാങ്ങുന്ന
പ്രതിരോധ കരാറാണ് നിലവില്‍ വരുന്നത്. അഞ്ച് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുമെന്നാണ് കരുതുന്നത്.  റഷ്യയില്‍ നിന്ന് പടക്കപ്പലുകളും ഹെലികോപ്ടറുകളും വാങ്ങുന്നതിനുള്ള കരാറുകളും ഒപ്പിട്ടവയില്‍ ഉള്‍പ്പെടുന്നു. റാഫേലിന് ശേഷമുള്ള ഏറ്റവും വലിയ ആയുധ ഇടപാടിനാണ് റഷ്യയും ഇന്ത്യയും തയ്യാറാവുന്നതെന്നാണ് വിവരം.

പ്രതിരോധ സംവിധാനം ഇന്ത്യയുടെ ഭാഗമാവുന്നതോടെ ഇന്ത്യ – ചൈന 4000 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധം കൂടുതല്‍ കരുത്തുറ്റതാകുമെന്നു വിലയിരുത്തപ്പെടുന്നു. റഷ്യന്‍ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയാല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന യുഎസ് ഭീഷണി നിലനില്‍ക്കെയാണ് റഷ്യയുമായി വന്‍ ഇന്ത്യ വന്‍ ഇടപാടിന് ഒരുങ്ങിയിട്ടുള്ളത്.

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുയരുന്ന തീവ്രവാദ ഭീഷണി, ഇറാനില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള യുഎസ് ഉപരോധം എന്നീ വിഷയങ്ങളിലും ഉച്ചകോടിയില്‍ ചര്‍ച്ചയാവും. 19-ാമത് ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പുടിന്‍, രാഷ്ട്രപതി റാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വെള്ളിയാഴ്ച ഇന്ന് വൈകി റഷ്യയിലേക്ക് മടങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍