UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോൺഗ്രസിൽ കലാപം കനക്കുന്നു, രാജസ്ഥാനിൽ മന്ത്രി രാജിവച്ചു

പ്രവർത്തക സമിതിയിൽ മുതിർന്ന നേതാക്കളുടെ മക്കൾ രാഷ്ട്രീയത്തിനെതിരെ രാഹുൽ രംഗത്തെത്തിയതിനി പിന്നാലെ രാജസ്ഥാൻ കോൺഗ്രസില്‍ സ്ഥിതി കൂടുതൽ രൂക്ഷമായി.

ലോക്സഭാ തിര‍ഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി നേതാക്കളുടെ കൂട്ട രാജി.

കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് രാഹുൽ ഗാന്ധി നിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് നേതാക്കളുടെ കൂട്ടരാജി പാര്‍ട്ടിയെ അസ്വസ്ഥമാക്കുന്നത്. പല സംസ്ഥാനങ്ങളിലേയും പിസിസി അധ്യക്ഷൻമാര്‍ കൂട്ടത്തോടെ രാജിവയ്ക്കുകയാണ്. നേരത്തെ യുപി, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാര്‍ രാജിവച്ചിരുന്നു. ഇന്നലെ അസം ,ജാര്‍ഖണ്ഡ് , പഞ്ചാബ് ,മഹാരാഷ്ട്ര പി.സി.സി അധ്യക്ഷൻ മാര്‍ കൂടി രാജിവച്ചു.

പ്രവർത്തക സമിതിയിൽ മുതിർന്ന നേതാക്കളുടെ മക്കൾ രാഷ്ട്രീയത്തിനെതിരെ രാഹുൽ രംഗത്തെത്തിയതിനി പിന്നാലെ രാജസ്ഥാൻ കോൺഗ്രസില്‍ സ്ഥിതി കൂടുതൽ രൂക്ഷമായി. ജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ മന്ത്രിസഭയിൽ പടയൊരുക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ സംസ്ഥാന കൃഷിമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ലാൽ ചന്ദ് കട്ടാരിയയും രാജി സന്നദ്ധത അറിയിച്ചു.

തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ തോൽവിയുടെ പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനത്ത് തുടരുന്നതിലെ ധാർമികത ചൂണ്ടിക്കാട്ടിയാണ് കട്ടാരിയ രാജിസന്നദ്ധത അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന മുഖ്യമന്ത്രിക്കും ഗവർണർക്കും അദ്ദേഹം കത്തുനൽകിയതായാണ് സൂചന. സംസ്ഥാനത്ത് കോൺഗ്രസിന് ഒറ്റ സീറ്റിൽ പോലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ ധാർമിക ഉത്തരവാദിത്വം തനിക്കുൾപ്പെടെയുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.

അതേസമയം, രാഹുൽ വിമര്‍ശിച്ചതിന് പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ മന്ത്രിസഭയിൽ പടയൊരുക്കം തുടങ്ങിയ പശ്ചാത്തലത്തിൽ അദ്ദേഹത്തെ സംരക്ഷിക്കുന്നതിനായണ് കട്ടാരിയയുടെ നീക്കമെന്നാണ് വിലയിരുത്തലെന്ന ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നേരത്ത് ഗെലോട്ടിനെ രണ്ടു മന്ത്രിമാര്‍ ഗെലോട്ടിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കട്ടാരിയിയുടെ രംഗപ്രവേശം. ഗെലോട്ടിനോട് അടുത്ത് നിൽ‌ക്കുന്ന നേതാവ് കൂടിയാണ് കട്ടാരിയ.

 

ലൈംഗിക ചൂഷണ ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്ക് തന്നെ വിട്ടുകൊടുത്ത് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍