രാഹുൽ ഇനി നേതൃത്വത്തിലേക്ക് എത്തുന്നില്ലെങ്കിൽ പകരക്കാരനായി പ്രിയങ്കയായിരിക്കും നല്ല നേതാവെന്നും നേതാക്കൾ പറയുന്നു.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്താനാവാതെ നേതൃത്വം. നിരവധി പേരുകൾ പരിഗണിക്കന്നുണ്ടെങ്കുിലും വ്യക്തമായൊരു തീരുമാനം നിർദേശിക്കാൻ എഐസിസിസക്കൊ പാർട്ടി പ്രവർത്തക സമിതിക്കോ കഴിഞ്ഞിട്ടില്ല. നിര്‍ണായക തീരുമാനം എടുക്കേണ്ട പാർട്ടി പ്രവർത്തക സമിതി ഈ ആഴ്ചയും ചേരാൻ സാധ്യതിയില്ലെന്നാണ് റിപ്പോർട്ടുകള്‍.
അതേസമയം, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നെഹ്രു കുടുംബത്തിന് പുറത്ത് നിന്നുള്ള വ്യക്തി എത്തണമെന്നാണ് തന്റെ ആഗ്രമെന്നാണ് രാഹുലിന്റെ നിലപാട്. എന്നാൽ രാഹുൽ ഗാന്ധിയുടെ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിമാരിൽ ഒരാളുമായ പ്രിയങ്ക ഗാന്ധി പാർട്ടിയുടെ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി നേതാക്കൾ ഉൾപ്പെടെ പരസ്യമായി രംഗത്തിയിരിക്കുകാണ് ഇപ്പോഴെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നു.
മുൻ കേന്ദമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളാണ് ഈ പ്രതികരണം നടത്തിയ പ്രമുഖരിൽ ഒരാൾ. പ്രിയങ്ക പാർട്ടി അധ്യക്ഷയാവണമെന്നാണ് തന്റെ അഭിപ്രായം. ഗാന്ധി കുടുംബാംഗമാണ്, അതിന് പുറമെ പാർട്ടിയെ നയിക്കാനുള്ള കഴിവ് അവർക്കുണ്ട്. ശക്തയായ നേതാവാണ് അവരെന്നും മുൻ മന്ത്രി പറയുന്നു.
മൂന്ന് തവണ എംപിയായിരുന്ന ഭക്ത ചന്ദ്ര ദാസും സമാനമായ അഭിപ്രയമാണ് പറയുന്നത്. കോൺഗ്രസ് പാര്‍ട്ടിയിൽ പ്രാദേശിക തലം മുതൽ ദേശീയ തലം വരെ ലക്ഷക്കണക്കിന് നേതാക്കളുണ്ട്, അവരെല്ലാം പങ്കുവയ്ക്കുന്ന ആശയം പ്രിയങ്ക പാർട്ടി നേതൃത്വത്തിലെത്തണമെന്നതാണെന്നും അദ്ദേഹം പറയുന്നു. രാഹുൽ ഇനി നേതൃത്വത്തിലേക്ക് എത്തുന്നില്ലെങ്കിൽ പകരക്കാരനായി പ്രിയങ്കയായിരിക്കും നല്ല നേതാവെന്നും ദാസ് പറയുന്നു.