UPDATES

ട്രെന്‍ഡിങ്ങ്

2014ൽ വോട്ടിങ്ങ് യന്ത്രങ്ങൾ ഹാക്ക് ചെയ്തതായി വെളിപ്പെടുത്തൽ; വിവരം പുറത്തുവിടാനിരിക്കെ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് യുഎസ് ഹാക്കര്‍ സയിദ് ഷുജ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന് വിശദീകരിച്ചത്.

2014 ലെ പൊതുതിരഞ്ഞെടുപ്പിൽ വോട്ടിങ്ങ് യന്ത്രങ്ങളിൽ ക്രമക്കേട് നടന്നിരുന്നതായി യുഎസിൽ നിന്നുള്ള ഹാക്കർ. വോട്ടിങ്ങ് മെഷീനിൽ യാതോരു വിധത്തിലുള്ള തിരിമറിക്കും സാധ്യതിയില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദങ്ങൾക്ക് തിരിച്ചടിയായാണ് തിരിമറി സാധ്യമെന്ന യുഎസ് ഹാക്കറുടെ അവകാശവാദം. ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തോണ്‍ പരിപാടിയിലാണ് യുഎസ് ഹാക്കര്‍ സയിദ് ഷുജ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന് വിശദീകരിച്ചത്.

പൊതുതിരഞ്ഞെടുപ്പിന് പുറമേ ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായും ഹാക്കർ ആരോപിക്കുന്നു. ബിജെപി വന്‍ജയം നേടിയ തിരഞ്ഞെടുപ്പുകളാണ് ഇപ്പോൾ ആരോപണ നിഴലിൽ വന്നിട്ടുള്ളത്. 2014 ൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി.എസ്. സമ്പത്തിനും ഇക്കാര്യമറിയാം. തന്റെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെടുത്താനുള്ള രേഖകള്‍ കൈവശമുണ്ടെന്നും ഷൂജ പറയുന്നു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉള്‍പ്പെടെ പ്രമുഖർ പങ്കെടുത്ത പരിപാടിയിലായിരുന്നു സയിദ് ഷുജയുടെ വെളിപ്പെടുത്തൽ.

അതേസമയം, 2014-ല്‍ വാഹനാപകടത്തില്‍ മരിച്ച മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തിലും ഷൂജ ദുരൂഹത ആരോപിക്കുന്നു. വോട്ടിങ് മെഷീനിലെ കൃത്രിമം സംബന്ധിച്ച് അറിവുള്ളിതാണ് അപകടത്തിന് പിന്നിലെന്നാണ് യുഎസ് ഹാക്കറുടെ നിലപാട്.

സയ്യിദ് ഷൂജയുടെ പ്രധാന അവകാശ വാദങ്ങള്‍ ഇതാണ്;

1. ബ്ലൂടൂത്ത് ഉപയോഗിക്കുന്ന ഇ വി എം മെഷീന്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല. വോട്ടിംഗ് യന്ത്രത്തിലേക്ക് പ്രവേശിക്കാന്‍ ഗ്രാഫൈറ്റ് ട്രാന്‍സ്മിറ്റര്‍ വേണം. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഈ ട്രാട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ചിരുന്നു.

2. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് ഇവിഎമ്മില്‍ വയര്‍ലെസ്സ് കമ്യൂണിക്കേഷന്‍ സാധ്യമല്ല എന്നാണ്. എന്നാല്‍ താരത്യേന കുറഞ്ഞ തരംഗ ദൈര്‍ഘ്യമായ 7hzല്‍ ഇത് സാധ്യമാകും. ഇത് സൈന്യം ഉപയോഗിക്കുന്ന തരംഗ ദൈര്‍ഘ്യമാണ്.

3. ഇതിനെ കുറിച്ച് അറിയാവുന്ന ഒരു ബിജെപി നേതാവിനെ 2014ല്‍ കണ്ടിരുന്നു. അതിനു ശേഷം തന്റെ സംഘത്തില്‍ പെട്ടവര്‍ കൊല്ലപ്പെട്ടു. ഹാക്കിംഗിനെ കുറിച്ച് അറിയാവുന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ സത്യം വെളിപ്പെടുത്താനിരിക്കെ റോഡപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

4. തങ്ങള്‍ ഡല്‍ഹിയില്‍ ഹാക്കിംഗിനെ ഭേദിച്ചതിനെ തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. ബിജെപി ഐ ടി വിഭാഗത്തിന്റെ ട്രാന്‍സ്മിഷനെ തടഞ്ഞ് ആപ്പിന് അനുകൂലമാക്കി മാറ്റുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍