UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാഫേൽ കേസ്; പുനഃപ്പരിശോധന ഹർജികളിൽ കേന്ദ്രം ശനിയാഴ്ച സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി

സത്യവാങ് മൂലം സമർപ്പിക്കാൻ നാലാഴ്ച സമയം വേണമെന്ന അറ്റോ‌ർണി ജനറലിന്റെ ആവശ്യം കോടതി തള്ളി.

റാഫേൽ അഴിമതി ആരോപണക്കേസിലെ വിധി പുനഃപരിശോധന ഹർജികള്‍ കേന്ദ്രം പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി. മെയ് 4 ശനിയാഴ്ചച സത്യവാങ്മൂലം നൽകണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ഇതോടെ ഹർജികൾ തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് നിർദേശം.

റാഫേൽ കേസിൽ പുറത്തുവന്ന രേഖകൾ പുനഃപരിശോധനാ ഹർജിക്കൊപ്പം പരിഗണിക്കരുതെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഏപ്രിൽ 10ന് തള്ളിയിരുന്നു. ഇതിന് പിറകെയാണ് റാഫേൽ കേസിലെ പുനഃപരിശോധനാ ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ പുതിയ സത്യവാങ്ങ് മൂലം സമർപ്പിക്കാൻ നാലാഴ്ച സമയം വേണമെന്ന അറ്റോ‌ർണി ജനറലിന്റെ ആവശ്യം കോടതി തള്ളി.

എതിർ സത്യവാങ്മൂലം എന്തിനാണെന്നും അറ്റോ‌ർണി ജനറലിനോട് ചീഫ് ജസ്റ്റ‌ി‌‌‌‌‌‌‌‌‌സ് ആരാഞ്ഞു. കേന്ദ്രത്തിന്റെ മറുപടി നൽകാനുണ്ടെന്നും ഇതുസംബന്ധിച്ച് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഇതിനിടെ എ.ജി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍