UPDATES

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്റെ സഹായികളുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന; ഒമ്പതു കോടി കണ്ടെത്തി

തിരഞ്ഞെടുപ്പ് കാലയളവില്‍ ഹവാല വഴി ഇരുവരും വന്‍തോതില്‍ പണമിടപാട് നടത്തിയതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

തിരഞ്ഞെടുപ്പിന് ദിവങ്ങള്‍ മാത്രം ബാക്കിനിൽക്കെ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥിന്റെ സഹായികളുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ഹവാല കേസുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പിന്റെ നടപടി. കമല്‍ നാഥിന്റെ ഉപദേശകന്‍ രാജേന്ദ്ര കുമാര്‍ മിഗ്ലാനിയുടെ ഡല്‍ഹിയിലെ വസതിയിലും സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രവീണ്‍ കാക്കറിന്റെ മധ്യപ്രദേശിലെ ഇന്‍ഡോറിലെ വീട്ടിലുമാണ് ഇന്നു പുലര്‍ച്ചെ റെയ്ഡ് നടത്തിയത്. ഇവ രണ്ടും ഉൾപ്പെടെ ആറോളം ഇടങ്ങളിലായിരുന്നു പരിശോധന നടത്തിയത്.

പരിശോധനയിൽ ഇരു വീടുകളില്‍നിന്നുമായി ഒമ്പതു കോടി രൂപ പോലിസ് പിടിച്ചെടുത്തതായാണ് വിവരം. തിര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം രാജേന്ദ്ര കുമാര്‍, പ്രവീണ്‍ കാക്കറും രണ്ടുപേരും ജോലി ഉപേക്ഷിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലയളവില്‍ ഹവാല വഴി ഇരുവരും വന്‍തോതില്‍ പണമിടപാട് നടത്തിയതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാക്കറിന്റെ വീട്ടില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ ആരംഭിച്ച പരിശോധന രാവിലെ വരെ നീണ്ടു.

കർണാടകയിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവുമായി ബന്ധമുള്ളവരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് ദിവസങ്ങള്‍ക്കു മുമ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിലെ നടപടി. കർണാടത്തിലെ നടപടിക്ക് പിറകെ കേന്ദ്രസർക്കാറിനെതിരെ രൂക്ഷമായ വിമർശനമുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. മോദി സർക്കാർ രാഷ്ട്രീയ എതിരാളികളെ പ്രതിരേധിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെയും കോണ്‍ഗ്രസിന്റെയും ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍