UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനുഷ്യത്വത്തിന്റെ രക്ഷകന്‍; ട്രംപിന്റെ പിറന്നാളാഘോഷിച്ച് ഹിന്ദു സേന

തീവ്രവാദത്തിനെതിരേ പോരാടുമെന്ന വാഗാദാനം പാലിക്കാന്‍ അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളെയും സംഘടന അനുമോദിക്കുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപിന്റെ പിറന്നാള്‍ ഇത്തവണയും ഇന്ത്യയില്‍ വിഫുലമായി ആഘോഷിച്ച് ഹിന്ദു സേന പ്രവര്‍ത്തകര്‍. തുടര്‍ച്ചയായ മന്നാം തവണയാണ് ഹിന്ദുസേന പ്രവര്‍ത്തകര്‍ ട്രംപിന്റെ ജന്‍മദിനാഘോഷം സംഘടിപ്പിക്കുന്നത്. മനുഷ്യത്വത്തിന്റെ രക്ഷകനായ അമേരിക്കന്‍ പ്രസിഡന്റിന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് പ്രസ്താവനയും സംഘടന പുറത്തിറക്കിയിട്ടുണ്ട്.

ഉത്തരകൊറിയയെ ആണവ നിരായുധീകരണത്തിന് പ്രേരിപ്പിച്ച് മുന്നാം ലോക മഹായുദ്ധത്തില്‍ നിന്നും ലോകത്തെ രക്ഷിച്ച മഹാനാണ് ട്രംപ് എന്നും, തീവ്രവാദത്തിനെതിരേ പോരാടുമെന്ന വാഗാദാനം പാലിക്കാന്‍ അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളെയും പത്രക്കുറിപ്പ് അനുമോദിക്കുന്നു. ലോകത്ത് സമാധാനം പുലര്‍ത്താന്‍ അദ്ദേഹത്തിന്റെ കാര്യക്ഷമായി ഇടപെടാന്‍ കഴിയട്ടെ എന്നശംസിക്കുന്ന ഹിന്ദുസേന, ഇന്ത്യയുമായുള്ള യുഎസിന്റെ സഹകരണം കുടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പറയുന്നു. യുഎസ് പ്രസിഡന്റിന് മികച്ച ഒരു വര്‍ഷവും ആരോഗ്യവും ഹിന്ദുസേന ആശംസിക്കുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍