UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊളീജിയം ശുപാർശക്ക് രാഷ്ട്രപതിയുടെ അംഗീകാരം; ജ. ദിനേശ് മഹേശ്വരിയും ജ. സഞ്ജീവ് ഖന്നയും സുപ്രീംകോടതി ജഡ്ജിമാര്‍

വിവാദങ്ങൾക്ക് വഴിവച്ച തീരുമാനമാണ് ഇപ്പോൾ രാഷ്ട്രപതി അംഗീകരിച്ചത്.

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും സുപ്രീം കോടതി ജഡ്ജിമാരാക്കുന്നതിനുള്ള കൊളീജിയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കൊളീജിയം ശുപാർശയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചത്. വിവാദങ്ങൾക്ക് വഴിവച്ച തീരുമാനമാണ് ഇപ്പോൾ രാഷ്ട്രപതി അംഗീകരിച്ചത്. സീനിയോറിറ്റിയിൽ 32 ജഡ്ജിമാർക്കു പിന്നിലുള്ള ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിക്കാനുള്ള ശുപാർശയാണ് വിവാദങ്ങൾക്ക് വഴിവച്ചത്.

31 ജഡ്ജിമാരെന്ന സുപ്രീം കോടതിയുടെ അംഗബലത്തിൽ നിലവിലുള്ള 5 ഒഴിവുകളിലക്കാണ് നിയമനം. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് എന്നിവരെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ചാണ് ദിനേശ് മഹേശ്വരിയെയും സഞ്ജീവ് ഖന്നയെയും സുപ്രീംകോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്തത്.

നിലവിൽ ഡൽഹി ഹൈക്കോടതിയിലെ മൂന്നാം ജഡ്ജിയാണ് ജസ്റ്റിസ് ഖന്ന. അഖിലേന്ത്യാ സീനിയോറിറ്റിയിൽ ജസ്റ്റിസ് മഹേശ്വരി 21ാമതാണ്, ജസ്റ്റിസ് ഖന്ന 33ാമതും. ജഡ്ജിമാരായ എ.കെ. സിക്രി, എസ്.എ. ബോബ്ഡെ, എൻ.വി. രമണ, അരുൺ മിശ്ര എന്നിവരുമുൾപ്പെട്ട കൊളീജിയമാണ് പേരുകൾ തീരുമാനിച്ചത്.

ജ. സഞ്ജീവ് ഖന്നയെ നിയമിക്കാനുള്ള ശുപാർശ അംഗീകരിച്ചാൽ അതു കരിദിനമായിരിക്കുമെന്നും ജുഡീഷ്യറിയുടെ വിശ്വാസ്യതയും സ്വതന്ത്ര സ്വഭാവവും സംരക്ഷിക്കണമെന്നും രാഷ്ട്രപതിക്ക് അയച്ച കത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി കൈലാഷ് ഗംഭീർ നേരത്തെ ആരോപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍