UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രഗ്യാസിംങ് പ്രതിയായ കൊലപാതകകേസ് വീണ്ടും അന്വേഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍, നിയമോപദേശം തേടുന്നു

മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രഗ്യാ സിങ് ജാമ്യത്തിലിറങ്ങിയാണ് ഭോപ്പാലില്‍ മല്‍സരിച്ചത്.

ബിജെപി സ്ഥാനാര്‍ത്ഥിയും ഭീകരവാദ കേസില്‍ കുറ്റാരോപിതയുമായ പ്രഗ്യാ സിങിനെതിരായ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടി.
ആര്‍എസ്എസ് നേതാവ് സുനില്‍ ജോഷിയുടെ വധവുമായി ബന്ധപ്പെട്ട കേസാണ് വീണ്ടും അന്വേഷിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

കേസില്‍ പ്രഗ്യാ സിംങ് ഉള്‍പ്പെടെ ഏഴ് പ്രതികാളിയിരുന്നു ഉണ്ടായിരുന്നത്. ഇവരെ തെളിവുകളുടെ അഭാവത്തില്‍ ഇവരെ കോടതി വെറുതെ വിടുകയായിരുന്നു. മധ്യപ്രദേശില്‍ ദേവാസില്‍വെച്ചായിരുന്നു സുനില്‍ ജോഷി വെടിയേറ്റ് മരിച്ചത്. നിരവധി കേസുകളില്‍ കുറ്റാരോപിതാനായിരുന്നു സുനില്‍ ജോഷി. മാലേഗാവ്, മെക്ക മസ്ജിദ്, അജ്മീര്‍ എന്നീ കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവ് കുടിയായിരുന്നു സുനില്‍ ജോഷി. ഇയാളുടെ കൊലപതാകത്തിലുടെ നിരവധി കേസുകളിലെ തെളിവാണ് നശിപ്പിക്കപ്പെട്ടതെന്ന് ആരോപണമുണ്ടായിരുന്നു.

ദിഗ് വിജയ് സിങ്ങിനെതിരെ മല്‍സരിച്ചതാണ് പ്രഗ്യാസിങിനെതിരായ നീക്കത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതികാരനടപടികള്‍ സ്വീകരിക്കുകയാണെന്നും പാര്‍ട്ടി വക്താവ് ആരോപിച്ചു.
മാലേഗാവ് സ്‌ഫോടനകേസിലെ പ്രതിയായ പ്രഗ്യാ സിംങ് ഇപ്പോള്‍ ജാമ്യത്തിലാണ്. ഇവരെ കുറ്റവിമുക്തയാക്കണമെന്ന എന്‍ഐഎയുടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

ശബരിമല, കള്ളവോട്ട്, സെക്കുലറിസം… എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല; ടീക്കാറാം മീണ തുറന്നു പറയുന്നു/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍