UPDATES

പ്രവാസം

ഇന്ത്യയില്‍ എവിടെയും ഇനി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം; നിയമങ്ങള്‍ ലഘൂകരിച്ചു

പുതിയ ആപ്ലിക്കേഷനുമായി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള നടപടി ക്രമങ്ങള്‍ കൂടുല്‍ എളുപ്പമാക്കുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പുറത്തിറക്കുന്ന ആപ്ലിക്കേഷന്‍ വഴി ഇന്ത്യയില്‍ എവിടെ നിന്നും പാസ്‌പോര്‍ട്ട് സ്വന്തമാക്കാന്‍ കഴിയുന്ന രീതി നടപ്പാക്കുമെന്ന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിനെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. ഇതു പ്രകാരം രാജ്യത്ത് എവിടെ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനാവും. പോലിസ് വെരിഫിക്കേഷനായി നിലവില്‍ താമസിക്കുന്ന സ്ഥലത്തെ വിലാസം നല്‍കിയാല്‍ മതിയെന്നും, ഈ വിലാസത്തില്‍ തന്നെ പാസ്‌പോര്‍ട്ട് എത്തിക്കുന്ന തരത്തിലും നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക്  പാസ്‌പോര്‍ട്ട് നല്‍കാനുള്ള സുഷമാ സ്വരാജിന്റെ നിര്‍ദേശത്തിനെതിരേ കഴിഞ്ഞ ദിവസം സംഘപരിവാര്‍ സംഘടനകള്‍ അധിക്ഷേപമുമായി രംഗത്തെത്തിയതിന് തൊട്ടു പിറകെയാണ് അപേക്ഷാ നടപടികള്‍ ഉദാരമാക്കിക്കൊണ്ടുള്ള പുതിയ തീരുമാനം. മതം മാറാതെ പാസ്‌പോര്‍ട്ട് നല്‍കാനാവില്ലെന്ന പാസ്‌പോര്‍ട്ട് ഓഫിസറുടെ നിലപാടിനെ തള്ളിയായിരുന്നു സുഷമ സ്വരാജിന്റെ നടപടി. ഓഫിസര്‍ക്കെതിരെ നടപടി സ്വീകരിക്കാനും വിദേശകാര്യമന്ത്രി ഉത്തരവിട്ടിരുന്നു.

സംഘപരിവാറിന്റെ സൈബര്‍ കൂലിപ്പട സുഷമ സ്വരാജിനെതിരെ തിരിയുമ്പോള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍