UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാട്ടര്‍ പമ്പ് മോഷ്ടിച്ചു എന്ന് ആരോപിച്ച് രാജസ്ഥാനില്‍ ദലിതനെ തല്ലിക്കൊന്നു

പുരിലാല്‍ തന്‍വാര്‍, മക്കളായ ദേവി സിംഗ്, മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ധുലിചന്ദിനെ ആക്രമിച്ചത്.

വാട്ടര്‍ പമ്പ് മോഷ്ടിച്ചു എന്ന് ആരോപിച്ച് രാജസ്ഥാനില്‍ ആള്‍ക്കൂട്ടക്കൊല. 40 വയസുള്ള ദലിത് സമുദായക്കാരനെയാണ് രാജസ്ഥാനിലെ ജലാവറില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ഒരു 60കാരനും അയാളുടെ രണ്ട് ആണ്‍മക്കളും മറ്റ് ചിലരുമടങ്ങുന്ന സംഘമാണ് ധുലിചന്ദ് മീണ എന്നയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വയലില്‍ നിന്ന് പമ്പ് മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു അക്രമം.

പുരിലാല്‍ തന്‍വാര്‍, മക്കളായ ദേവി സിംഗ്, മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ധുലിചന്ദിനെ ആക്രമിച്ചത്. ധുലിചന്ദ് പമ്പ് മോഷ്ടിച്ചു എന്ന് ആരോപിച്ച് അക്രമിസംഘം കയര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ധുലിചന്ദും അക്രിമകളും തമ്മില്‍ തര്‍ക്കമുണ്ടായി.

ധുലിചന്ദ് പമ്പ് മോഷ്ടിച്ചു എന്ന് ആരോപിച്ച് അക്രമിസംഘം കയര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ധുലിചന്ദും അക്രിമകളും തമ്മില്‍ തര്‍ക്കമുണ്ടായി. ധുലിചന്ദിന്റെ പിതാവ് സ്ഥലത്തെത്തിയാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ ധുലിചന്ദ് മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ധുലിചന്ദ് തങ്ങളുടെ പമ്പ് മോഷ്ടിച്ചു എന്ന് ധുലിചന്ദിന്റെ പിതാവിനോട് ഇവര്‍ തലേദിവസം പരാതി പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. ധുലിചന്ദിന് പിതാവ് ശാസിച്ചു എന്നും പൊലീസില്‍ പരാതി നല്‍കാന്‍ പുരിലാല്‍ തന്‍വാറിനോട് ആവശ്യപ്പെട്ടു എന്നും പൊലീസ് പറയുന്നു. പ്രതികള്‍ക്കെതിരെ ഐപിസി 302 വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്കെതിരായ അക്രമം തടയുന്ന നിയമവും ചുമത്തിയിട്ടുണ്ട്. ധുലിചന്ദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍