UPDATES

ട്രെന്‍ഡിങ്ങ്

എന്നെ പുറത്താക്കിയതിന് പിന്നിൽ ഒരു വ്യക്തിയുടെ വ്യാജ ആരോപണങ്ങൾ: അലോക് വർമ

സി ബി ഐയുടെ വിശ്വാസ്യത നിലനിർത്താനായിരുന്നു താൻ ശ്രമിച്ചത്. എന്നാൽ ഇത് തകർക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അലോക് വർമ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ട് കമ്മിറ്റിയാണ് സി ബി ഐ ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റിയ നടപടിയിൽ പ്രതിരകണവുമായി അലോക് വർമ. സ്ഥാനത്തുനിന്നും തന്നെ നീക്കിയതിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നായിരുന്നു അലോക് വർമയുടെ പ്രതികരണം. തനിക്കെതിരായ നടപടിക്ക് കാരണമായിട്ടുള്ള ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതവും, കെട്ടിച്ചമച്ചതുമാണ്. ഇതിന് പിന്നിൽ ഒരുവ്യക്തിക്ക് തന്നോടുള്ള വിദ്വേഷമാണെന്നും വർമ ആരോപിക്കുന്നു. ദേശീയ വാർത്താ ഏജൻസിയായ പി ടി െഎയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വതന്ത്ര അന്വേഷണ ഏജൻസിയായ സിബി െഎ ആരുടെയും സമ്മർദത്തിന് വഴങ്ങി പ്രവർത്തിക്കുന്ന സ്ഥിതി ഉണ്ടാവരുത്. ഏജൻസിയുടെ വിശ്വാസ്യത നിലനിർത്താനായിരുന്നു താൻ ശ്രമിച്ചത്. എന്നാൽ ഇത് തകർക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അലോക് വർമ കുറ്റപ്പെടുത്തി. ഇതിന് സമാനമായ നടപടിയാണ് 2018 ഒക്ടോബർ 23 ന് തനിക്കെതിരായ നടപടിക്ക് കാരണമായ സിവിസി റിപ്പോർട്ടിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ സ്ഥാനത്ത് നിന്നും മാറ്റിയ തീരുമാനം ദുഖമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറയുന്നു ഇതാദ്യമായാണ് അലോക് വർമ വിവാദത്തെകുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

അതേസമയം, സർക്കാർ വർമയെ സ്ഥാനത്തുനിന്നും നീക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സെലക്ട് കമ്മിറ്റി യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. ഒന്നിനതിരെ രണ്ട് വോട്ടുകൾക്കാണ് തീരുമാനം നടപ്പായത്. വർമയ്ക്ക് എതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് പ്രധാനമന്ത്രിയും സുപ്രീം കോടതിയുടെ പ്രതിനിധിയുമായ ജസ്റ്റിസ് എകെ സിക്രിയും നിലപാടെടുത്തു. തീരുമാനത്തെ എതിർത്ത കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ വിയോജനക്കുറിപ്പ് നൽകി.
മൊയീൻ ഖുറേഷി കേസിലെ വർമയുടെ ഇടപെടൽ സംശയാസ്പദമെന്ന് റിപ്പോർട്ട്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സിബിഐയിൽ തിരുകി കയറ്റാൻ ശ്രമിച്ചു, ഐആർ സി ടിസി അഴിമതിയിൽ കുറ്റക്കാരെ ഒഴിവാക്കാൻ ശ്രമിച്ചു, ജോയിന്‍റ് ഡയറക്ടർക്കെതിരായ കേസിൽ നടപടികൾ വൈകിപ്പിച്ചു, സ്വർണ്ണ കടത്ത് കേസിൽ എസിപിക്ക് എതിരെ നടപടി എടുത്തില്ല എന്നിങ്ങനെയാണ് റിപ്പോർട്ട്.

മൊയീൻ ഖുറേഷി കേസിലെ അലോക് വർമ്മയുടെ ഇടപെടൽ സംശയാസ്പദമെന്നുള്ള സെൻട്രൽ വിജിലൻസ് കമ്മിഷൻ റിപ്പോർട്ടും സമിതി യുടെ തീരുമാനത്തിന് പിന്നിലുണ്ട്. ഇതിനിടെ, നാഗേശ്വർ റാവുവിന് വീണ്ടും സിബിഐ മേധാവിയുടെ ചുമതല നൽകി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍