UPDATES

46ാമത് ഇസ്‌ലാമിക രാഷ്ട്ര സംഘടനാ സമ്മേളത്തിൽ ഇന്ത്യയും; സുഷമ സ്വരാജ് പങ്കെടുക്കും, അത്ഭുതകരമായി ഒന്നുമില്ലെന്ന് കോൺഗ്രസ്

‘ഇസ്‌ലാമിക സഹകരണത്തിന്റെ അമ്പത് വര്‍ഷങ്ങള്‍: അഭിവൃദ്ധിക്കും വികസനത്തിനുംവേണ്ടിയുള്ള ദിശാവലംബം’ എന്ന വിഷയത്തിലൂന്നിയാണ് ഇത്തവണ സമ്മേളനം നടക്കുന്നത്.

അബുദാബിയില്‍ നടക്കുന്ന ഇസ്‌ലാമിക രാഷ്ട്ര സംഘടനയുടെ (ഒ.ഐ.സി.-ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍) 46-ാം സമ്മേളനത്തിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം. നിരീക്ഷകരാജ്യമായി ഇന്ത്യയെ ക്ഷണം ലഭിച്ചിട്ടുള്ളത്. ആദ്യമായാണ് ഒ.ഐ.സി. സമ്മേളനത്തില്‍ നിരീക്ഷകരാജ്യമായി ഇന്ത്യയെ ക്ഷണിക്കുന്നത്. മാര്‍ച്ച് ഒന്ന്, രണ്ട്‌ തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ 56 അംഗരാഷ്ട്രങ്ങളും അഞ്ച്‌ നിരീക്ഷകരാജ്യങ്ങളുമാണ് പങ്കെടുക്കുക. ‘ഇസ്‌ലാമിക സഹകരണത്തിന്റെ അമ്പത് വര്‍ഷങ്ങള്‍: അഭിവൃദ്ധിക്കും വികസനത്തിനുംവേണ്ടിയുള്ള ദിശാവലംബം’ എന്ന വിഷയത്തിലൂന്നിയാണ് ഇത്തവണ സമ്മേളനം നടക്കുന്നത്. അബുദാബിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇസ്‌ലാമിക രാഷ്ട്ര സംഘടനയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുക്കും. അബുദാബി ഷെയ്ഖ് അബ്ദുല്ല ബിൻ സയ്യിദ് അൽ നഹ്യാനാണ് ഇന്ത്യക്ക് ഔദ്യോഗികമായി ക്ഷണിച്ചത്.

വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായി ബഹുരാഷ്ട്ര-അന്താരാഷ്ട്രതലത്തില്‍ ശരിയായ സൗഹൃദം ഊട്ടിയുറപ്പിക്കാൻ യു.എ.ഇ. നേതൃത്വത്തിൻ നടപടിയായാണ് ക്ഷണത്തെ കാണുന്നതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ 18.5 കോടി മുസ്‌ലിങ്ങള്‍ക്കും രാജ്യത്തിന്റെ ബഹുസ്വരതയ്ക്കായി അവര്‍ നല്‍കിയ സംഭാവനകള്‍ക്കും ലഭിക്കുന്ന അംഗീകാരമായാണ് യോഗത്തിലേക്കുള്ള ക്ഷണത്തെ രാജ്യം വിലയിരുത്തുന്നത്. ഇന്ത്യ- യുഎഇ ബന്ധത്തിലെ തന്ത്രപരവും സമഗ്രവുമായ സഹകരണത്തില്‍ നാഴികക്കല്ലാണ് ഇത്. ഒ.ഐ.സി.യുടെ പ്ലീനറി സമ്മേളനത്തില്‍ പങ്കാളിയാവുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇസ്‌ലാമിക ലോകത്തിനായി ഇന്ത്യ നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരം കൂടിയായി ഇതിനെ കാണണമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇന്ത്യയ്ക്ക് ലഭിച്ച ക്ഷണത്തിൽ അത്ഭുതകരമായി ഒന്നും തന്നെയില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. 1969ല്‍ മൊറോക്കയിലെ റബാട്ടിൽ നടന്ന സമ്മേളനത്തിലേക്കും ഇന്ത്യ ക്ഷണിപ്പെട്ടിരുന്നു. വലിയ തോതിൽ മുസ്ലീം ജനസംഖ്യയുള്ള ഇന്ത്യക്ക് നിരീക്ഷ പദവിയല്ല അംഗമെന്ന് നിലയില‍്‍ പരിഗണിക്കണമെന്ന് വ്യക്തമാക്കി അന്ന് പിൻമാറുയായിരുന്നു.

എന്നാൽ‌ ഒഐസി അംഗരാജ്യങ്ങളുമായ പാക്കിസ്ഥാനുമായി തർക്കം നിലനിൽ‌ക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് യാതൊരു സാഹചര്യത്തിലും പൂർണ അംഗത്വം ലഭിക്കാൻ ഇടയില്ല. ഇതിന് പുറമെ കശ്മീർ വിഷയത്തിൽ ഇതുവരെ ഒഐസി നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും ആനന്ദ് ശർമ വ്യക്തമാക്കുന്നു. എന്നാൽ ഇത്തവണ ഒഐസി ക്ഷണം സ്വീകരിച്ച് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആനന്ദ് ശർമ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍