UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിടിയിലായപ്പോഴും ആത്മധൈര്യം കൈവിടാതെ അഭിനന്ദൻ; നാട്ടുകാര്‍ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവച്ചതായി റിപ്പോര്‍ട്ട്

ബുധനാഴ്ച രാവിലെ 8-45 നായിരുന്നു നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള പാക് ഗ്രാമമായ ഹോറയില്‍ ഇന്ത്യൻ വിമാനം തകർന്ന വീണത്.

മിഗ് വിമാനം തകർന്ന് പാക്ക് കസ്റ്റഡിയിലാവുമ്പോഴും ഇന്ത്യൻ വിങ് കമാൻഡർ അഭിന്ദൻ വർധമാൻ കാട്ടിയത് അസാമാന്യ ധീരതയാണെന്ന് റിപ്പോർട്ടുകൾ. ബുധനാഴ്ച രാവിലെ 8-45 നായിരുന്നു നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള പാക് ഗ്രാമമായ ഹോറയില്‍ ഇന്ത്യൻ വിമാനം തകർന്ന വീണതെന്ന് പ്രദേശവാസിയായ മുഹമ്മദ് റസാഖ് ചൗധരിയെ ഉദ്ധരിച്ച് പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഒരു അഗ്നിഗോളം താഴേക്ക് പതിച്ചതാണ് ആദ്യം ശ്രദ്ധയിൽ പെട്ടതെന്നായിരുന്നു അദ്ദേഹം പറയുന്നത്.

ഇതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്. സൈനികർ എത്തുന്നത് വരെ അപകടസ്ഥലത്തേക്ക് പോവരുതെന്ന് നാട്ടിലെ യുവാക്കളോട് ആവശ്യപ്പെട്ടു. ഇതനിടെയാണ് പൈലറ്റിനെ ശ്രദ്ധയിൽ പെട്ടത്. കയ്യിൽ പിസ്റ്റളുമായി നിന്നിരിന്ന അദ്ദേഹം ഇത് ഇന്ത്യയാണോ പാക്കിസ്ഥാനോ എന്നാണ് ചോദിച്ചത്. എന്നാൽ യുവാക്കളിൽ ഒരാൾ ഇന്ത്യയെന്ന് മറുപടി പറയുകയായിരുന്നു. ഇതോടെ സൈനികൻ പിസ്റ്റൾ മടക്കിവച്ചു.

ഇതിനിടെ ചിലർ പാക്കിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ അഭിനന്ദൻ പിസ്റ്റൾ എടുത്ത് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. എന്നാൽ ആളുകൾ സൈനികനെ കല്ലെറിഞ്ഞ് കീഴ്പ്പെടുത്തുയായിരുന്നെന്നും റിപ്പോർട്ട് പറയുന്നു.

Also Read- Live: സൈനികർ മരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല; ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കണം; ഫാത്തിമ ഭൂട്ടോ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍