UPDATES

അരുണാചലില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം കാണാതായി; വിമാനത്തില്‍ 13 പേര്‍

എട്ട് ക്രൂ മെംബേഴ്‌സും അഞ്ച് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായി. മെന്‍ചുക്ക അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിനാണ് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. എട്ട് ക്രൂ മെംബേഴ്‌സും അഞ്ച് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കണ്ടെത്താനായുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്.

ചൈന അതിര്‍ത്തിയായ മക് മോഹന്‍ രേഖയ്ക്ക് ഏറ്റവും അടുത്തുള്ള, ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ലാന്‍ഡിംഗ് ഗ്രൗണ്ട് ആണ് അരുണാചല്‍പ്രദേശിലെ വെസ്റ്റ് സിയാങ് ജില്ലയിലുള്ള മെചൂക്ക വാലിയിലെ, മെചൂക്ക ലാന്‍ഡിംഗ് ഗ്രൗണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ യാത്രാവിമാനമാണ് എഎന്‍ 32. 1984 മുതല്‍ ഇത് ഉപയോഗിക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍