UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഫി ഹൗസിൽ ഭക്ഷണം വിളമ്പാൻ ഇനി ‘രാജ്ഞിമാരും’

കോഫി ഹൗസ് തിരുവനന്തപുരം ശാഖയിൽ ജോലിയിരിക്കെ മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ പരാതിയാണു വിപ്ലവകരമായ നീക്കത്തിന് പിന്നിൽ.

61 വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം വിളമ്പാൻ ഇനി വനിതകളുമുണ്ടാവും. രാജാവേ ഒരു ചായ എന്ന പതിവ് പരാമർശം അപ്രസക്തമാക്കിക്കൊണ്ടാണ് കോഫി ഹൗസിലെ വെയ്റ്റർമാരുടെ രാജകീയ വേഷത്തിലേക്ക് രാജ്ഞിമാർ രംഗ പ്രവേശനം നടത്താൻ ഒരുങ്ങുന്നത്. അന്തരിച്ച മുൻ ജീവനക്കാരന്റെ ഭാര്യ നടത്തിയ നിയമ പോരാട്ടമാണ് കോഫി ഹൗസിൽ വനിതാ വെയ്റ്റർമാർക്ക് അവസരം തുറന്നത്.

കോഫി ഹൗസ് തിരുവനന്തപുരം ശാഖയിൽ ജോലിയിരിക്കെ മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ പരാതിയാണു വിപ്ലവകരമായ നീക്കത്തിന് പിന്നിൽ. ഷീനയ്ക്ക് ജോലിക്ക് പരിഗണിക്കാമെന്ന് നിർദേശിച്ചുകൊണ്ടുള്ള ഉത്തരവ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കോഫി ഹൗസ് ഭരണസമിതിക്കു കൈമാറിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. തൃശൂർ മുതൽ തിരുവനന്തപുരം പരെയുള്ള തെക്കൻ ജില്ലകളുടെ ചുമതലയുള്ള സൊസൈറ്റിക്കാണു നിർദേശം. ജൂൺ 16നു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതി നിയമനത്തിനു തുടർനടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

അതേസമയം, രാത്രി 10 വരെ നീളുന്ന ഷിഫ്റ്റുകൾ മുലമാണ് ഇതുവരെ സ്ത്രീകളെ വെയ്റ്റർ‌ തസ്തികയിലേക്ക് പരിഗണിക്കാതിരുന്നതെന്നാണ് കോഫി ഹൗസ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വടക്കൻ കേരളത്തിലെ കോഫി ഹൗസുകൾ നിയന്ത്രിക്കുന്ന കണ്ണൂർ സൊസൈറ്റി പാചകജോലിക്ക് 6 സ്ത്രീകളെ നിയമിച്ചിരുന്നു. ഇവരും വൈകാതെ വെയ്റ്റർ തസ്ഥികയിലേക്ക് പരിഗണിക്കപ്പെടുമെന്നും ഭരണ സമിതി പറയുന്നു. എന്നാൽ പുതിയ ഭരണസമിതി വന്നതിന് ശേഷമായിരിക്കും വനിതകളുടെ യൂണിഫോം തീരുമാനിക്കുക. ‘രാജകീയ’ തലപ്പാവ് കോഫി ഹൗസിന്റെ മുഖമുദ്രയായതിനാൽ അത് വനിതകൾക്കും ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.

‘നമ്മടെ പള്ളീല്‍ അടക്കാനാരുന്നു അമ്മാമ്മച്ചിക്ക് ആഗ്രഹം, മറ്റേ പള്ളിക്കാര് ക്യാഷ് ടീമാണ്, ചില്ലു കല്ലറയും സെല്ലും ഒക്കെയുള്ളവര്‍’; ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം എട്ടാം ദിവസവും മോര്‍ച്ചറിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍