UPDATES

വിദേശം

ഉറക്കഗുളിക നല്‍കി ബലാല്‍സംഗം ചെയ്യാന്‍ ശ്രമം; സിങ്കപ്പുരില്‍ ഇന്ത്യക്കാരന് തടവും ചൂരല്‍ അടിയും

യുവതിക്ക്‌ ഉറക്കഗുളിക വെള്ളത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നെന്ന് കോടതി രേഖകള്‍ പറയുന്നു. ഇതിനായി രണ്ട് ഗുളികള്‍ വാങ്ങുകയും ഒന്ന് സ്വയം പരീക്ഷിച്ച് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

21 കാരിയെ ഉറക്കഗുളിക ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യക്കാരന് സിങ്കപ്പുരില്‍ 2. 10 വര്‍ഷം തടവും ചുരലടിയും ശിക്ഷ. ഫ്‌ളാറ്റില്‍ കുടെ താമസിക്കുന്ന യുവതിയെ ഉറക്കഗുളിക നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അണ്ണാദുരൈ പ്രഭാകര്‍ എന്ന 28കാരനെ സിങ്കപ്പൂര്‍ കോടതി ശിക്ഷിച്ചത്. ഏഴുവര്‍ഷമായി സിങ്കപ്പുരില്‍ ബസ് ഡ്രൈവറൊയി ജോലി നോക്കിവന്നിരുന്ന അണ്ണാദുരൈ. ഇയാള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചുവരികായിയരുന്ന 21 കാരി. എന്നാല്‍ യുവതിയുമായി ലൈഗിക ബന്ധം പുലര്‍ത്തുകയെന്ന ചിന്തകള്‍ ഉദിച്ചതോടെ ഇയാള്‍ ഇവര്‍ക്ക് ഉറക്കഗുളിക വെള്ളത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നെന്ന് കോടതി രേഖകള്‍ പറയുന്നു. ഇതിനായി രണ്ട് ഗുളികള്‍ വാങ്ങുകയും ഒന്ന് സ്വയം പരീക്ഷിച്ച് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

ബാക്കിയുള്ള ഒന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം യുവതിക്ക് കുടിക്കാനുള്ള വെള്ളത്തില്‍ കലക്കി വയ്ക്കുയുമായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 8നായിരുന്നു സംഭവം. എന്നാല്‍ വെള്ളത്തിന് രുചി വ്യത്യാസം ശ്രദ്ധയില്‍ പെട്ടതോടെ സംശയം തോന്നിയ യുവതി സുഹൃത്തുക്കളെ വിവരമറിയിക്കുകയും ഇവര്‍ സ്ഥലത്തെത്തുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ അണ്ണാദുരെ ഉറക്ക ഗുളിക കലക്കിയതായി സമ്മതിച്ചു. തുടര്‍ന്ന് കുപ്പി പിടിച്ചുവാങ്ങി വെള്ളം കളയാനും ശ്രമം നടത്തി. ഇതോടെ സുഹൃത്തുക്കള്‍ അറിയിച്ചതു പ്രകാരം പോലിസ് സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു.

കുപ്പിയില്‍ ബാക്കി വന്ന വെള്ളം ഫോറന്‍സിക് പരിശോധനയ്ക്കും നല്‍കി. ശാസ്ത്രീയ പരിശോധനയില്‍ വെള്ളത്തില്‍ മരുന്നിന്റെ അംശം വ്യക്തമായതോടെയാണ് കോടതി ഇയാളെ ശിക്ഷിച്ചത്. തന്റെ കക്ഷിക്ക് സാധ്യമായ ചെറിയ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രതി ഭാഗം അഭിഭാഷകന്റെ വാദം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍