UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതാണ് ശരിക്കുള്ള ഭൂട്ടാന്‍ പ്രധാനമന്ത്രി, ഞാന്‍ മുന്‍ പ്രധാനമന്ത്രി, മറ്റേത് ചീഫ് ജസ്റ്റിസ്: ഇന്ത്യന്‍ മാധ്യമങ്ങളോട് ഷെറിങ് തോഗ്‌ബെ

“തങ്ങളുടെ പ്രധാനമന്ത്രിയുടെ ചിത്രം തെറ്റായി കൊടുത്താല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാറുണ്ട്. എന്നാല്‍ ഞങ്ങളുടെ പ്രധാനമന്ത്രിയുടെ ചിത്രം തെറ്റായി കൊടുത്ത് അവര്‍ സ്വയം ഇളിഭ്യരാവുകയാണ്”.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് തോഗ്‌ബെ എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഷെറിങ് മോദിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ അടക്കം ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും താന്‍ ഇപ്പോള്‍ പ്രധാനമന്ത്രിയല്ലെന്നും വിശദീകരിച്ചിരിക്കുകയാണ് മുന്‍ പ്രധാനമന്ത്രി ഷെറിങ് തോഗ്‌ബെ. പല മാധ്യമങ്ങളും ഭൂട്ടാന്‍ പ്രധാനമന്ത്രി എന്ന പേരില്‍ കൊടുത്തിരിക്കുന്നത് ഇടക്കാല ഗവണ്‍മെന്റിന്റെ മുഖ്യ ഉപദേഷ്ടാവായ ചീഫ് ജസ്റ്റിസ് ഷെറിങ് വാങ്ചുകിന്റെ ചിത്രമാണ് – ഷെറിങ് തോഗ്‌ബെ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ പ്രധാനമന്ത്രിയുടെ ചിത്രം തെറ്റായി കൊടുത്താല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാറുണ്ട്. എന്നാല്‍ ഞങ്ങളുടെ പ്രധാനമന്ത്രിയുടെ ചിത്രം തെറ്റായി കൊടുത്ത് അവര്‍ സ്വയം ഇളിഭ്യരാവുകയാണ്. ഭൂട്ടാന്‍ ചെറിയ രാജ്യമായിരിക്കാം. എന്നാല്‍ തങ്ങള്‍ ഇന്ത്യയുടെ നല്ല അയല്‍ക്കാരനും അടുത്ത സുഹുത്തും ആണെന്നും മുന്‍ പ്രധാനമന്ത്രി ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോളത്തെ പ്രധാനമന്ത്രി ഡോ.ലോട്ടേ ഷെറിങിന്റെ ചിത്രവും തോഗ്‌ബെ പങ്കുവച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍