UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിനന്ദന്റെ മോചന പ്രഖ്യാപനം പാക് പാർലമെന്റ് സ്വീകരിച്ചത് കയ്യടിയോടെ; ഇന്ത്യ മിസൈൽ ആക്രമണത്തിന് തയ്യാറെടുത്തെന്ന് ഇമ്രാൻ ഖാൻ

വിഷയത്തിൽ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം പറയുന്നു.

സമാധാന സന്ദേശമായാണ് ഇന്ത്യൻ ഏയർ കമാണ്ടർ അഭിനന്ദന്‍ വർത്തമാന്റെ മോചിപ്പിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കയ്യടികളോടെയാണ് മോചന പ്രഖ്യാപനം പാക് പാർലമെന്റ് സ്വീകരിച്ചത്.

അതിനിടെ വിഷയത്തിൽ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം പറയുന്നു. ബുധനാഴ്ച രാവിലെയാണ് മോദിയുമായി ഫോണിൽ ചർച്ചയ്ക്ക് തയ്യാറായത്. എന്നാൽ അദ്ദേഹം തയ്യാറായില്ല. ഇത് നിരാശാജനകമായെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി. എന്നാൽ ഇന്ത്യ ആക്രമിക്കാൻ മുതിർന്നാൽ തിരിച്ചടിക്കാതിരിക്കാൻ പാകിസ്താന് കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കഴിഞ്ഞ ദിവസം ഇന്ത്യ മിസൈൽ ആക്രമണത്തിന് മുതിർന്നതായും വ്യക്തമാക്കന്നു.  സമാധാനമാണ് പാക്കിസ്താൻ ആഗ്രഹിക്കുന്നത്. കാര്യങ്ങൾ കൈവിട്ടുപോവാൻ പാടില്ല. കശ്മീർ‌ പ്രശ്നം പ്രധാനമാണ്. പക്ഷേ സംഘർഷം ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങളുടെ കട ഫലമായാണ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കകം സൈനികന്റെ മോചനത്തിന് വഴിതെളിഞ്ഞത്.  കഴിഞ്ഞ ദിവസം അതിർത്തി കടന്ന പാക് വിമാനത്തെ തുരത്താനുള്ള ശ്രമത്തിനിടെയാണ് അഭിനന്ദ് വർധമാനിനെ പാകിസ്താൻ പിടികൂടിയത്. ബുധനാഴ്ച രാവിലെയായിരുന്നു വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് വിമാനത്തിലെ പൈലറ്റായിരുന്ന ചെന്നെ സ്വദേശി വിങ് കമാണ്ടർ അഭിനന്ദ് വർധമാൻ വിമാനം തകർന്ന് പാകിസ്താനിൽ അകപ്പെട്ടത്. നാട്ടുകാർ പിടികൂടിയ അദ്ദേഹത്തെ പിന്നീട് പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിനന്ദ് കസ്റ്റഡിയിലെടുത്ത വിവരം പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ തന്നെയാണ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

Also Read- Live: സമാധാനം വേണം; അഭിനന്ദനെ നാളെ മോചിപ്പിക്കുമെന്ന് ഇമ്രാന്‍ ഖാൻ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍