UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി റെയില്‍വേ സ്റ്റേഷനിലും ‘ഫ്രിഡ്ജില്‍ വയ്ക്കാം’

യാത്രക്കാര്‍ക്കും ഫുഡ് പ്ലാസ ജീവനക്കാര്‍ക്കും ഭക്ഷണ സാധനങ്ങള്‍ ഇനി പബ്ലിക് ഫ്രിഡ്ജില്‍ വയ്ക്കാം.

റെയില്‍വേ സ്റ്റേഷനുകളില്‍ പബ്ലിക് ഫ്രിഡ്ജുകള്‍ കൊണ്ടുവന്ന് റെയില്‍വേ. രാജ്യത്ത് ഇത്തരത്തില്‍ ആദ്യമായി ഒരു പബ്ലിക് ഫ്രിഡ്ജ് കര്‍ണാടകയിലെ ഹൂബ്ബളി റെയില്‍വേ സ്റ്റേഷനില്‍ ഓഗസ്റ്റ് 15ന് സ്ഥാപിച്ചിരുന്നു. യാത്രക്കാര്‍ക്കും ഫുഡ് പ്ലാസ ജീവനക്കാര്‍ക്കും ഭക്ഷണ സാധനങ്ങള്‍ ഇനി പബ്ലിക് ഫ്രിഡ്ജില്‍ വയ്ക്കാം.

ഭക്ഷണം പാഴാക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാം. ആവശ്യമുള്ളവര്‍ക്ക് പിന്നീട് ഉപയോഗിക്കാനാകും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നൂറോളം പേര്‍ ഹൂബ്ബളി റെയില്‍വേ സ്റ്റേഷനിലെ പബ്ലിക് ഫ്രിഡ്ജ് ഉപയോഗിച്ചതായാണ് കണക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍