UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സേനകളെ നയിച്ചത് മലയാളികൾ; പ്ലോട്ടില്‍ അവഗണിക്കപ്പെട്ട കേരളം റിപ്പബ്ലിക്ക് ദിന പരേഡിൽ ശ്രദ്ധാകേന്ദ്രമായതിങ്ങനെ

വൈക്കം സത്യാഗ്രഹം മുതലായ നവോത്ഥാനം ആശയങ്ങൾ ഉൾക്കൊള്ളിച്ച അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചിക്കുകയായിരുന്നു.

എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്ന പരേഡില്‍ ശ്രദ്ധാ കേന്ദ്രമായി മലയാളികൾ. വ്യോമസേനയെ നയിക്കുന്ന നാല് പേരില്‍ ഒരാള്‍ കൊല്ലം സ്വദേശിയായ രാഗി രാമചന്ദ്രനായിരുന്നു. മലയാളി കമാന്‍ഡര്‍ ലഫ്. അംബികാ സുധാകരനായിരുന്നു നാവികസേനയുടെ മാര്‍ച്ച് ഫാസ്റ്റ് നയിച്ചത്. നാവിക സേന മ്യുസിക് ബാന്‍ഡിൽ വിന്‍സന്റ് ജോസഫ്, ജിതിന്‍ വി രാജ് എന്നിവരും കേരളത്തെ പ്രതിനിധികരിച്ചു.

അതേസമയം, രാജ്യ തലസ്ഥാനത്തെ പരേഡുകളിലെ പ്ലോട്ടുകളിൽ കേരളത്തി ഇത്തവണ ഇടം ലഭിച്ചില്ല. വൈക്കം സത്യാഗ്രഹം മുതലായ നവോത്ഥാനം ആശയങ്ങൾ ഉൾക്കൊള്ളിച്ച അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചിക്കുകയായിരുന്നു. ആദ്യ പട്ടികയിൽ കേരളം ഇടം നേടിയിരുന്നെങ്കിലും അവസാന ഘട്ട തെരെഞ്ഞടുപ്പിൽ കേരളത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
എന്നാല്‍, നാവിക സേനയുടെ ഫ്‌ളോട്ടില്‍ പ്രളയ കേരളം ഇടം പിടിച്ചു. കേരളത്തിൽ നടത്തിയ രക്ഷാപ്രവര്‍ത്തനമായിരുന്നു നാവിക സേനയുടെ പ്ലോട്ട്. മലയാളി കമാന്‍ഡര്‍ ലഫ്. അംബികാ സുധാകരനായിരുന്നു നാവികസേനയുടെ മാര്‍ച്ച് ഫാസ്റ്റ് നയിച്ചത്. മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായ പ്രത്യേക നിശ്ചലദൃശ്യങ്ങളും പരേ‍ഡിലുണ്ടായിരുന്നു.

എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്ന പരേഡില്‍ വെറും കാഴ്ചക്കാരായി കേരളം.
പതിനാറ് സംസ്ഥാനങ്ങളാണ് ഇത്തവണ റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രകടമാക്കുന്ന ഇരുപത്തിരണ്ട് നിശ്ചലദൃശ്യങ്ങൾ ദില്ലി കണ്ടോൺമെന്‍റ് ഒരുങ്ങിക്കഴിഞ്ഞു. പരേഡിൽ കേരളത്തിലെ പ്രളയവും ഇടംപിടിച്ചിട്ടുണ്ട്. നാവിക സേനയാണ് പ്രളയത്തിന്റെ നിശ്ചലദൃശ്യങ്ങൾ പരേഡിൽ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ സുപ്രധാന ആയുധങ്ങളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു. അമേരിക്കയില്‍ നിന്ന് അടുത്തിടെ വാങ്ങിയ എം 777 എടു ഹൊവിസ്റ്റര്‍ പീരങ്കി, ആകാശ് മിസൈൽ എന്നിവയും ഇതിലുണ്ടായിരുന്നു.

റിപ്പബ്ലിക് ഡേ LIVE: പരേഡില്‍ ഇടം ലഭിച്ചില്ലെങ്കിലും നാവിക സേനയുടെ ഫ്‌ളോട്ടില്‍ ഇടം നേടി കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍