UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്നസെന്റ് ഇവിടെയുണ്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍

മണ്ഡലത്തിലെ വിവിധ ക്യാമ്പുകളില്‍ എത്തിയ ഇന്നസെന്റ് ജനങ്ങളുടെ പ്രശ്‌നങ്ങളും മറ്റും ചോദിച്ചറിയുകയും ചെയ്തു.

പ്രളയ ദുരിതം രൂക്ഷമായ ചാലക്കുടി മേഖലയിലെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ചാലക്കുടി എംപി ഇന്നസെന്റ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കഴിയുന്ന ആലുവ യുസി കോളജിലടക്കമാണ് എം പി സന്ദര്‍ശിച്ചത്. മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി താലൂക്ക് തലത്തില്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലും എംപി പങ്കെടുത്തു.

മണ്ഡലത്തിലെ വിവിധ ക്യാമ്പുകളില്‍ എത്തിയ ഇന്നസെന്റ് ജനങ്ങളുടെ പ്രശ്‌നങ്ങളും മറ്റും ചോദിച്ചറിയുകയും ചെയ്തു. ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസിയും മറ്റ് പാര്‍ട്ടി നേതാക്കളും ഒപ്പമുണ്ട്. കഴിയാവുന്നത്ര അത്യാവശ്യ സാധനങ്ങള്‍ ക്യാമ്പുകളില്‍ എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. ചാലക്കുടിയെ പൂര്‍വ്വസ്ഥിതിയിലെത്തിക്കുന്നതിന് കഠിന പ്രയത്‌നം വേണ്ടിവരും. പ്രളയത്തെ നാമൊരുമിച്ച് നേരിട്ടതു പോലെ ഇനിയും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും എംപി പറയുന്നു. ചാലക്കുടിയില്‍ പ്രളയ ദുരിതം ആരംഭിച്ചതു മുതല്‍ ക്യാംമ്പുളില്‍ സജീവമാണ് എം പി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍