UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കന്യാസ്ത്രീയുടെ ഇരു കയ്യിലെയും ഞരമ്പുകള്‍ മുറിഞ്ഞ നിലയില്‍; അത്മഹത്യയെന്ന് മഠം, അസ്വാഭാവിക മരണത്തിന് കേസ്

പുനലൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ പത്തനാപുരം സി ഐ ആണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മഠത്തിലെ അന്തേവാസികളുടെ മൊഴിയെടുക്കാന്‍ ആരംഭിച്ചു.

പത്തനാപുരത്തെ കോണ്‍വെന്റിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ സൂസന്‍ മാത്യുവിന്റെ ഇരു കൈത്തണ്ടയിലെയും ഞരമ്പുള്‍ക്ക് മുറിവുള്ളതായി റിപോര്‍ട്ട്. കിണറില്‍ നിന്നും പുറത്തെടുത്ത് നടത്തിയ ഇന്‍ക്വസ്റ്റിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവു എന്നാണ് പോലീസ് നല്‍കുന്ന വിവരം. തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അതേസമയം, സിസ്റ്റര്‍ക്ക് അപസ്മാര രോഗമുണ്ടായിരുന്നെന്നും. സംഭവം ആത്മഹത്യയാവാനാണ് സാധ്യതെയെന്നുമാണ് മഠം അധികൃതര്‍ നല്‍കുന്നസൂചനകള്‍. നിരവധി ദൂരൂഹതകളാണ് മരണം ബാക്കിയാക്കുന്നത്. മുറിയില്‍ മുടിയടക്കം മുറിച്ചിട്ട നിലയിലും മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്നതിന്റെ പാടുകളും, നിലത്തും കിണറിന്റെ തൂണുകളിലും ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. അതിനാല്‍ തന്നെ, അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുനലൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ പത്തനാപുരം സി ഐ ആണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മഠത്തിലെ അന്തേവാസികളുടെ മൊഴിയെടുക്കാന്‍ ആരംഭിച്ചു.

50 ഓളം കന്യാസ്ത്രീകളാണ് മഠത്തിലുള്ളത്. മൗണ്ട് താബുര്‍ ഗേള്‍സ് സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ സൂസന്‍ ഒരാഴ്ചത്തെ അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ജോലിയില്‍ തിരിക പ്രവേശിച്ചത്. മൗണ്ട് ദേറാ കോണ്‍വന്റിന് കീഴിലുള്ള സ്‌കൂളുകളുടെ പ്രധാന ചുമതലയടക്കം വഹിച്ചിരുന്ന സിസ്റ്റര്‍ 25 വര്‍ഷത്തോളമായി ഇവിടെ അധ്യാപികയാണ്‌.

ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് 54 കാരിയായ സിസ്റ്ററെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമാറിയിച്ച മഠം അധികൃതര്‍ ഇവരെത്തി നല്‍കിയ നിര്‍ദേശപ്രകാരമാണ് പോലീസിനെ സമീപിച്ചത്. പോലീസെത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍