UPDATES

വിശകലനം

രഹസ്യ ഗ്രൂപ്പ് യോഗം; നിലപാട് കടുപ്പിച്ച് കെപിസിസി, വിശദീകരണം തേടാൻ‌ മുല്ലപ്പള്ളി ഇന്ന് കോഴിക്കോട്

ടി സിദ്ധിഖിന്റെ സ്ഥാനാർഥിത്വം മുലം വയനാട് സീറ്റ് കൈവിട്ടതിലുള്ള അതൃപ്തിയായിരുന്നു രഹസ്യ യോഗം ചേർന്നതിന് പിന്നിൽ.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് ടി സിദ്ധീഖിനെതിരെ ഐ ഗ്രൂപ്പ് നേതാക്കൾ  രഹസ്യയോഗം ചേർന്നതിനെ കുറിച്ച് അന്വേഷിക്കാൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോടെത്തും. വയനാട് സീറ്റ് ടി സിദ്ധീഖിന് നല്‍കിയതില്‍ പ്രതിഷേധിച്ച് നടത്തിയ നീക്കം അച്ചടക്ക ലംഘനമാണെവന്നും ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നും നേരത്തെ തന്നെ മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലായാണ് കോഴിക്കോട് സന്ദർശനം. രാവിലെ പത്തോടെ കോഴിക്കോട് ഡിസിസിയിൽ എത്തുന്ന മുല്ലപ്പള്ളി ജില്ലാ നേതൃത്വത്തിൽ നിന്ന് വിശദീകരണം തേടും.

യോഗം ചേരാനിടയായ സാഹചര്യങ്ങൾ അന്വേഷിച്ചറിയാനാണ് അദ്ദേഹത്തിന്റെ നീക്കം. വിഷയത്തിൽ അച്ചടക്കലംഘനം ബോധ്യപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും നേരത്തെ മുല്ലപ്പള്ളിയുടെ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ ചേര്‍ന്ന ഗ്രൂപ്പ് യോഗം കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് യോഗത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അതിനിടെ രഹസ്യയോഗത്തിന് നേതൃത്വം നൽകിയ കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ മുല്ലപ്പള്ളിക്ക് രാമചന്ദ്രന് കത്തയച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു. ടി സിദ്ധിഖിന്റെ സ്ഥാനാർഥിത്വം മുലം വയനാട് സീറ്റ് കൈവിട്ടതിലുള്ള അതൃപ്തിയായിരുന്നു രഹസ്യ യോഗം ചേർന്നതിന് പിന്നിൽ. സീറ്റ് നഷ്ടപ്പെട്ട സാഹചര്യത്തിൽ നിലവിൽ സിദ്ധിഖ് ചുമതല വഹിക്കുന്ന കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനം തങ്ങൾക്ക് വേണമെന്ന് അവകാശം ഉന്നയിക്കാനുമാണ്ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് യോഗം ചേർന്നത്.

എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന യോഗത്തിൽ മുല്ലപ്പള്ളി നിലപാട് കടുപ്പിക്കുമ്പോഴും കടുത്ത അച്ചടക്ക നടപടി വേണ്ടെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിനുള്ളതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്ന് ചൂണ്ടിക്കാട്ടി മുല്ലപ്പള്ളിയെ രമേശ് ചെന്നിത്തല ബന്ധപ്പെട്ടതായാണ് വിവരം.

© “കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍