UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാല്‍സംഗക്കേസ്: പോലീസ് വീണ്ടും ജലന്ധറിലേക്ക്; ഫാ. എര്‍ത്തയിലിനെ അറസ്റ്റ് ചെയ്തേക്കും

സമരത്തിനെതിരെ മിഷനറീസ് ഓഫ് ജീസസ് പുറത്തിറക്കിയ ലഘുലേഖയിലൂടെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സന്യാസിനി സമൂഹത്തിന്റെ വക്താവ് സിസ്റ്റര്‍ അമലക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കും.

കന്യാസ്ത്രീ ബലാല്‍സംഗക്കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ആന്വേഷണ സംഘം വീണ്ടും ജലന്ധറിലേക്ക്. കേസില്‍ ബിഷപ്പിനെതിരി കൂടുതല്‍ മൊഴികള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ നിന്നും കന്യാസ്ത്രീയെ പിന്തിരിപ്പിക്കാന്‍ വാഗ്ദാനങ്ങളും, ഭീഷണിയും നടത്തിയെന്ന ആരോപണത്തില്‍ ഫാ. ജയിംസ് ഏര്‍ത്തയിലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം ആരംഭിച്ചു. ഫാ. ജയിംസ് എര്‍ത്തയിലിന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയുള്‍പ്പെടെ കന്യാസ സമര്‍പ്പിച്ച പരാതിയില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കാനും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാനും കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ നിര്‍ദേശം നല്‍കി.

കസില്‍നിന്ന് പിന്മാറിയാല്‍ പരാതിക്കാരിക്കും മറ്റ് അഞ്ച് കന്യാസ്ത്രീകള്‍ക്കും കാഞ്ഞിരപ്പള്ളി രൂപതയിക്കു കീഴില്‍ റാന്നിയിലോ ഏരുമേലിയിലോ പത്തേക്കര്‍ സ്ഥലം വാങ്ങി മഠം നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനംചെയ്തു.പരാതി പിന്‍വലിക്കാന്‍ ഫാ. എര്‍ത്തിയില്‍ വാഗ്ദാനം ചെയ്തത്. പ്രാഥമിക പരിശോധനയില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും, ബലാല്‍സംഗക്കകേസില്‍ അറസ്റ്റിലായ ഫാങ്കോ മുളയ്ത്ത അന്വേഷിണത്തോട് സഹകരിക്കാന്‍ വിമുഖത കാണിക്കാന്‍ തുനിയുകയും ചെയ്യുന്ന സഹചര്യത്തിലാണ് നടപടി. വാഗ്ദനത്തിന് പുറമേ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സന്തതസഹചാരിയും കൊച്ചിയിലെ സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്ത സിസ്റ്റര്‍ അനുപമയെ എര്‍ത്തയില്‍ ഭീഷണിപ്പെടുത്തിയതായും പരാതി നിലനില്‍ക്കുന്നുണ്ട്.

ഫാദര്‍ എത്തിയിലിന് പുറമെ സമരത്തിനെതിരെ മിഷനറീസ് ഓഫ് ജീസസ് പുറത്തിറക്കിയ ലഘുലേഖയിലൂടെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സന്യാസിനി സമൂഹത്തിന്റെ വക്താവ് സിസ്റ്റര്‍ അമലക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കും. സിസ്റ്റര്‍ അമലയോട് ഒരാഴചയ്ക്കകം കേസന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിക്ക് മുമ്പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ് നല്‍കുക.

‘ഞങ്ങളുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല, എന്തും നേരിടും’: ചരിത്ര സമരവിജയത്തിന്റെ ആത്മവിശ്വാസത്തോടെ അവര്‍ മടങ്ങി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍