UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗ മതപരമായ ചടങ്ങാക്കി പ്രചരിപ്പിക്കാൻ നീക്കം: മുഖ്യമന്ത്രി

ജീവിതശൈലി രോഗങ്ങൾ തരണം ചെയ്യാൻ യോഗയിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് യോഗ പ്രചരിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗയെ മതപരമായ ചടങ്ങാക്കി മാറ്റാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യോഗ എന്നത് മതപരമായ ചടങ്ങോ പ്രാര്‍ത്ഥനാ രീതിയോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയാരുന്നു അദ്ദേഹം. ജീവിതശൈലി രോഗങ്ങൾ തരണം ചെയ്യാൻ യോഗയിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഉൾപ്പെടെ രാജ്യത്ത് പലയിടങ്ങളിലും യോഗാ ദിനാചരണം വിഫുലമായ രീതിയിൽ നടക്കുകയാണ്. യോഗ അഭ്യാസം ഗ്രാമങ്ങളിലേക്ക് എത്തിക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമുക്കെല്ലാവർക്കും യോഗയുടെ പ്രാധാന്യം നന്നായി അറിയാം. യോഗ എല്ലായ്പ്പോഴും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നാമെല്ലാവരും യോഗ പരിശീലനം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചാം യോഗാദിനാചരണത്തിന്റെ ഭാഗമാവുന്നത്. 30,000 പേര്‍ പങ്കെടുക്കുന്ന യോഗാസന പരിപാടിയില്‍ പങ്കെടുക്കാനാണ് മോദി പങ്കെടുക്കുന്നത്.

ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ യോഗാസനം തുടങ്ങി. രാജ്യത്തെമ്പാടും കേന്ദ്ര സര്‍ക്കാരും ബിജെപിയും ഇതര സംഘപരിവാര്‍ സംഘടനകളും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട് ഇന്ന്. കേന്ദ്രമന്ത്രിമാര്‍ വിവിധയിടങ്ങളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നുമുണ്ട്. ഡല്‍ഹിയില്‍ യോഗാദിന പരിപാടിയില്‍ പങ്കെടുക്കുന്നത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിര്‍‌മല സീതാരാമന്‍ തുടങ്ങിയവരാണ്.

മുണ്ടത്തടം ക്വാറിയില്‍ കരിങ്കല്‍ക്കെട്ട് തകര്‍ന്നുവീണു; സര്‍വ്വകക്ഷിയോഗ തീരുമാനം അട്ടിമറിച്ച് പാറ ഖനനം തുടരുന്നതായി സമരക്കാര്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍