UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അണികളുടെ ആരവത്തിൽ രാഹുലിന്റെ പ്രസംഗം കേൾക്കാനാവാതെ മുക്കിയും മൂളിയും വിഡി സതീശൻ; ഒടുവിൽ സമാശ്വാസമായി ആലിംഗനം

അകന്നുനിന്നും അടുത്തു നിന്നും വിഡി സതീശൻ പരിഭാഷ തുടർന്നപ്പോൾ പലപ്പോലും അദ്ദേഹത്തിനായി വരികൾ ആവർ‌ത്തിച്ചും. മതിയായ സമയം നൽകിയും രാഹുൽ ഗാന്ധി പിന്തുണ നൽകിയതും ശ്രദ്ധേയമായി.

ദേശീയ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തലും അതിലെ അമളികകളും എന്നും കേരളത്തിൽ പതിവാണ്. പരിഭാഷയിലെ തെറ്റുകളാണ് പലപ്പോഴും പരിഭാഷകർ‌ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാറ്. ഇത്തവണ കോൺഗ്രസ് അധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ വിഡി സതീശന് വിനയായത് സദസ്സിലെ ആവേശമായിരുന്നു. അണികളുടെ ആരവത്തിൽ അധ്യക്ഷന്റെ പ്രസംഗം കേൾക്കാൻ കഴിയാതെ വന്നപ്പോൾ പലപ്പോവും പരിഭാഷ തടസപ്പെട്ടുകയായിരുന്നു.

അകന്നുനിന്നും അടുത്തു നിന്നും വിഡി സതീശൻ പരിഭാഷ തുടർന്നപ്പോൾ പലപ്പോലും അദ്ദേഹത്തിനായി വരികൾ ആവർ‌ത്തിച്ചും. മതിയായ സമയം നൽകിയും രാഹുൽ ഗാന്ധി പിന്തുണ നൽകിയതും ശ്രദ്ധേയമായി. ഇതിനിടെ സതീശനെ സ്വന്തം പ്രസംഗ പീഠത്തിലേക്ക് വിളിച്ചു വരുത്തി മൈക്ക് പങ്കുവെച്ച് പ്രസംഗപീഠത്തിലേക്ക് ക്ഷണിച്ച് രാഹുല്‍ പ്രസംഗം തുടര്‍ന്നതും കൗതുകമായി.

തുടക്കത്തില്‍ രാഹുലും പരിഭാഷകന്‍ വി.ഡി സതീശനും വേദിയുടെ രണ്ടറ്റങ്ങളിലായിരുന്നു. രാഹുല്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കാതിരുന്നതിനാല്‍ പരിഭാഷ ഇടക്കിടെ നിന്നുപോയി. ഇതിനിടെയാണ് ചേർന്നു നിർ‌ക്കാൻ രാഹുൽ ആവശ്യപ്പെട്ടത്. . വീണ്ടും പരിഭാഷ തടസപ്പെട്ടപ്പോള്‍ പറഞ്ഞ വാക്യങ്ങള്‍ സതീശനു വേണ്ടി ആവര്‍ത്തിച്ചു. വീണ്ടും തടസം നേരിട്ടപ്പോള്‍ നിര്‍ബന്ധപൂര്‍വം വി.ഡി സതീശനോട് തനിക്കരികിലേക്ക് വരാന്‍ നിര്‍ദേശിച്ചത്. രണ്ട് മൈക്കുകളില്‍ ഒന്ന് വി.ഡി സതീശന് നേരെ തിരിച്ചുവെച്ച് പ്രസംഗം പുനരാരംഭിക്കുകയും ചെയ്തു. ഇതിനിടെ പരിഭാഷകനെ മാറ്റുമെന്ന തരത്തിലുള്ള നീക്കങ്ങളും വേദിയിൽ നടന്നു. എന്നാൽ സതീശനോട് തന്നെ തുടരാൻ രാഹുൽ ആവശ്യപ്പെടുകയായിരുന്നു. ശേഷം സമാശ്വാസമായി ആലിംഗനം നൽകാനും രാഹുൽ തയ്യാറായി.

ജിഎസ്ടി പൊളിച്ചെഴുതും, വനിതാ ബിൽ പാസാക്കും, മിനിമം വരുമാനം അവകാശമാക്കും; വൻ വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധിയുടെ കൊച്ചി പ്രസംഗം

‘ശബരിമല’ എന്ന വാക്കുച്ചരിക്കാതെ രാഹുൽ ഗാന്ധിയുടെ പ്രസംഗം; സ്ത്രീ സമത്വം ഉറപ്പാക്കുമെന്ന് വാഗ്ദാനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍