മോദിയെയും അമിത്ഷായെയും വെള്ളപ്പൂശുന്ന നിലപാടായിരുന്നു എന്‍ഐഎ ഉപ മേധാവിയായിരുന്ന കാലത്ത് ലോക്നാഥ് ബെഹ്റ സ്വീകരിച്ചത്.
മുസ്ലീം യൂത്ത് ലീഗിന്റെ ജനയാത്രക്കിടെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ആരോപണങ്ങളുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോളിളക്കം സൃഷ്ടിച്ച് ഇസ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽകേസുമായി ബന്ധപ്പെട്ടായിരുന്നു മുല്ലപ്പളിയുടെ ആരോപണം. കേസിൽ നരേന്ദ്രമോദിയെയും അമിത്ഷായെയും രക്ഷപ്പെടുത്താൽ ബെഹ്റ നേരിട്ട് ഇടപെട്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. കഴിഞ്ഞ ദിവസം ജനയാത്രയുടെ വടകരയിലെ സ്വീകരണയോഗത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രസംഗം.
മോദിയെയും അമിത്ഷായെയും വെള്ളപ്പൂശുന്ന നിലപാടായിരുന്നു എന്‍ഐഎ ഉപ മേധാവിയായിരുന്ന കാലത്ത് ലോക്നാഥ് ബെഹ്റ സ്വീകരിച്ചത്. ആഭ്യന്തര സഹമന്ത്രിയായിരിക്കെ ആ ഫയലുകള്‍ നേരില്‍ കണ്ടിരുന്നു. കേസിലെ ഇടപെടലിനുള്ള പ്രത്യുപകാരമാണ് സംസ്ഥാന പോലീസ് മേധാവി സ്ഥാനമെന്നും മുല്ലുപ്പള്ളി ആരോപിക്കുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് ഡിജിപിയായി ബഹ്റയെ നിയമിക്കാനുള്ള സുപ്രധാന തീരുമാനമുണ്ടായത്. ഇസ്രത് ജഹാന്‍ കേസില്‍ നിന്ന് ഇരുവരെയും സംരക്ഷിച്ചതിന്റെ പ്രത്യുപകാരമായാണ് പിണറായിയിലൂടെ മോദി നടപ്പാക്കിയതെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു.
താന്‍ പുതിയ ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന് ജസ്റ്റിസ് പട്ടേല്‍ അറിഞ്ഞിരുന്നില്ലേ?