UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇസ്ലാമിക് തീവ്രവാദം എന്ന പേരില്‍ ജെഎന്‍യു കോഴ്സ് ആരംഭിക്കുന്നു

ദേശീയ സുരക്ഷാ പഠന വകുപ്പിന് കീഴിലാണ് കോഴ്സ് ആരംഭിക്കുന്നത്

മത തീവ്രവാദം പഠനവവിഷയമാക്കി ഡല്‍ഹി ജവഹര്‍ലാല്‍ സര്‍വകലാശാല കോഴ്‌സ് ആരംഭിക്കാനൊരുങ്ങുന്നു. ദേശീയ സുരക്ഷാ പഠന വകുപ്പിന് കീഴില്‍ ഇസ്ലാമിക് തീവ്രവാദ പഠനം എന്ന പേരിലാണ് കോഴ്‌സ് ആരംഭിക്കുകയെന്നും ദേശീയ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ചേര്‍ന്ന ജെഎന്‍യു അക്കാദമിക് കൌണ്‍സില്‍ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

തുടക്കത്തില്‍ ഇസ്ലാമിക് തീവ്രവാദം എന്ന പേരില്‍ കോഴ്‌സ് ആരംഭിക്കാനാണ് സര്‍വകലാശാ നീക്കം നടത്തിയത്. കോഴ്‌സിന്റെ പേരില്‍ ഇസ്ലാം എന്ന് ഉപയോഗിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടയാക്കുമെന്ന് പറഞ്ഞുകൊണ്ട് 145 അംഗ അക്കാദമിക് കൗസിലിലെ ഭുരിഭാഗം അംഗങ്ങളും എതിര്‍ത്തതായി യോഗത്തില്‍ പങ്കെടുത്ത അധ്യാപകനും പ്രത്യേക ക്ഷണിതാവുമായ സുധീര്‍ കെ സുത്തര്‍ വ്യക്തമാക്കി. ഇതോടെ കോഴ്‌സിന്റെ പേര് മത തീവ്രവാദ പഠനം എന്നാക്കാന്‍ തത്വത്തില്‍ തീരുമാനമാവുകയായിന്നെന്നും സുത്തര്‍ പ്രതികരിച്ചു. കോഴ്‌സ് ആരംഭിക്കുന്നതിനുള്ള ശുപാര്‍ശ പാസാക്കിയ അക്കാദമിക് പാനല്‍ പേരു സംബന്ധിച്ച അംഗങ്ങളുടെ പ്രതിഷേധം പീന്നീട് പരിഗണിക്കുമെന്ന് വ്യക്തമാക്കിയതായും റിപോര്‍ട്ടുകള്‍ പറയുന്നു.

ചര്‍ച്ചയ്ക്കിടെ കോഴ്‌സിന്റെ പേര് ഇസ്ലാമിക് തീവ്രവാദ പഠനം എന്നതില്‍ മാറ്റം വരുത്തി ഇസ്ലാമിസ്റ്റ് തീവ്രവാദം പഠനം എന്നാക്കണമെന്ന ആവശ്യവുമായി കൗണ്‍സില്‍ അംഗമായ അശ്വനി മഹാപത്ര രംഗത്തെത്തി. ഇന്നത്തെ ആഗോള സാഹചര്യം കണക്കിലെടുക്കുമ്പോള്‍ സ്വീകാര്യതയുള്ള പദം ഇസ്ലാമിസ്റ്റ് തീവ്രവാദം എന്നതാണ്. ഒരു പ്രത്യേക ആവശ്യത്തിനായി ഇസ്ലാമിനെ ഉപയോഗപ്പെടുത്തുക എന്നതാണ് ഇതിലൂടെ പറഞ്ഞുവയ്ക്കുന്നത്. രാജ്യത്ത് ഇത്തരം ഇസ്ലാമിക തീവ്രവാദം നിലനില്‍ക്കുന്നത് ജമ്മുകശ്മീരിലോ കേരളത്തിലോ ആണെങ്കില്‍ പോലും പഠന വിഷയമാക്കണമെന്നും മഹാപത്ര പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദം, കൃസ്ത്യന്‍ തീവ്രവാദം എന്നിവ നിലനില്‍ക്കുന്നില്ലെന്നും ഇവ ന്യൂന പക്ഷ വോട്ടുബാങ്ക് ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം മാത്രമാണെന്നും അശ്വനി മഹാപത്ര ആരോപിച്ചു.

സെന്റര്‍ ഓഫ് ആഫ്രിക്കന്‍ പഠന വകുപ്പിലെ പ്രെഫസര്‍ അജയ് കുമാര്‍ ഡുബ്ബെയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് ശുപാര്‍ശയുടെ കരട് തയ്യാറാക്കിയത്. ശുപാര്‍ശ പ്രകാരം കോഴ്‌സ് ആരംഭിച്ച് ആദ്യ അഞ്ചു വര്‍ഷം ഗവേഷണങ്ങളില്‍ മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും കരട് വ്യക്തമാക്കുന്നുണ്ട്.

അതേസമയം മുസ്ലീം തീവ്രവാദ പഠനം എന്നപേരില്‍ കോഴ്‌സ് ആരംഭിക്കാനുള്ള തീരുമാനം ആശങ്കയക്ക് വഴിവയ്ക്കുന്നതും ഗുരുതര പ്രത്യാഖാതം ഉണ്ടാക്കുന്നതാണെന്നും ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഗീതാ കുമാരി പ്രതികരിച്ചു. സര്‍വകലാശാല വൈസ് ചാന്‍സലറെ ഉപയോഗിച്ച് ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള അര്‍എസ്എസ്- ബിജെപി സംഘടനകളുടെ നീക്കമാണ് ഇതിനു പിന്നിലെന്നും ഗീത ആരോപിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നംബര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വട്‌സാപ്പ് മെസേജ് ഞങ്ങളുടെ നംബറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍