UPDATES

സയന്‍സ്/ടെക്നോളജി

‘ഹൈസിസ്’ വിക്ഷേപണം വിജയകരം; പിഎസ്എല്‍വി സി-43 ഭ്രമണപഥത്തില്‍ എത്തിച്ചത് 30 ഉപഗ്രഹങ്ങൾ

ഐഎസ്ആര്‍ഒ തദ്ദേശീയമായി നിർമിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഹൈസിസ്

ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ലക്ഷ്യമിട്ട് ഐഎസ്ആര്‍ഒ തദ്ദേശീയമായി നിർമിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച രാവിലെ  9.57 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം.  ഹൈസിസിനൊപ്പം അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള മുപ്പത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപണ വാഹനമായ പിഎസ്എല്‍വി സി-43 ഭ്രമണപഥത്തില്‍ എത്തിച്ചു.

തീരദേശ മേഖലാ നിരീക്ഷണം, ഉള്‍നാടന്‍ ജലസംവിധാനം, സൈനിക പ്രവര്‍ത്തനങ്ങള്‍ എന്നിവയക്കൊപ്പം ഭൂമിയുടെ ഉപരിതലത്തിലുള്ള ചിത്രങ്ങള്‍ വളരെ അടുത്ത് നിന്ന് ഒപ്പിയെടുക്കാന്‍ സാധിക്കുമെന്നാണ് ഉപഗ്രഹത്തിന്‍റെ പ്രത്യേകത. ദൂമിയിൽ  നിന്നും 636 കിലോമീറ്റര്‍ ഉയരത്തിലായിരിക്കും ഹൈസിസിന്റെ ഭ്രമണ പഥം. അഞ്ച് വര്‍ഷമാണ് ഉപഗ്രഹത്തിന്‍റെ കാലാവവധി കണക്കാക്കുന്നത്.

അമേരിക്കന്‍ ഉപഗ്രഹങ്ങളും സ്വിറ്റ്സര്‍ലാന്‍റ്, മലേഷ്യ, സ്പെയിന്‍ തുടങ്ങി എട്ടോളം രാജ്യങ്ങലുടെ ചെറിയ ഉപഗ്രങ്ങളാണ് ഹൈസിസിനൊപ്പം  െഎഎസ്ആർഒ വിക്ഷേപിച്ചത്. പിഎസ്എല്‍വി ശ്രേണിയിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ വാഹനമാണ് വിക്ഷേപണത്തിന് ഉപയോഗിച്ച പിഎസ്എല്‍വി സി-43.  112 മിനിറ്റ് നീണ്ടുനിൽക്കുന്നതാണ്  പിഎസ്എല്‍വി സി-43 യുടെ ദൗത്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍