UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാരക്കേസിൽ ആയുധമാക്കപ്പെട്ടു; നഷ്ടപരിഹാരം തേടി ഫൗസിയ ഹസൻ കേരളത്തിലെത്തി

ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും.

െഎഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തനാപ്പെട്ട നമ്പി നാരായണന്‍ നടത്തിയ നിയമപോരാട്ടത്തിന്റെ പാത പിന്തുടരാൻ കേസിലെ പ്രധാന പ്രതികളിലൊരാളിയരുന്ന ഫൗസിയ ഹസനും. കേസിൽ രാഷ്ട്രീയം ഉണ്ടെന്നും താനുൾപ്പെടെയുള്ളവരെ ഇരകളാക്കപ്പെടുകയായിരുന്നെന്നും മാലി സ്വദേശിനിയായ മറിയം റഷീദയ്ക്കൊപ്പം പ്രതിചേർക്കപ്പെട്ട ഫൗസിയ ഹസൻ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നാണ് ഫൗസിയ ഹസന്റെ പുതിയ പ്രതികരണം. കേസിൽ തങ്ങൾ ആയുധമാവുകയായിരുന്നെന്നും ഫൗസിയ ഹസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ചാരക്കേസിന് പിന്നിൽ അന്നത്തെ പോലീസ് ഉദ്യോഗസ്ഥനായ എസ് വിജയൻ ആണെന്നും വർഷങ്ങൾക്കിപ്പുറം ഫൗസിയ ആരോപിക്കുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട തനിക്കും മറിയം റഷീദയ്ക്കും കേരള സർക്കാർ നഷ്ടപരിഹാരം നൽകണം. അതിന് അർഹതയുണ്ട്. ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. കേസിൽ നമ്പി നാരായണന്‍ ഉൾപ്പെടെയുള്ളവർക്ക് സുപ്രീംകോടതിയിൽ നിന്ന് നീതി കിട്ടിയതിൽ പ്രതീക്ഷയുണ്ടെന്നും ഫൗസിയ ഹസ്സൻ പറയുന്നു.

കേരള മുഖ്യമന്ത്രിയായിരുന്ന കരുണാകരനെയും നരസിംഹറാവുവിന്‍റെ മകനെയുമൊക്കെ കേസിൽ ഉൾപ്പെടുത്തിയക് രാഷ്ട്രീയ അട്ടിമറിയ്ക്കുള്ള ലക്ഷ്യമിട്ടാണ്. സിബിഐ കസ്റ്റഡിയിൽ വച്ചാണ് ആദ്യം കാണുന്നത്. അതിവരെ നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നെന്നും ഫൗസിയ ഹസ്സൻ വെളിപ്പെടുത്തുന്നു.

പതിനാലുകാരിയായ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഐ ബി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫൗസിയ ഹസ്സന്‍

അവർ വന്നാൽ അടിക്കാൻ ചെരിപ്പെടുത്ത് വെച്ചിട്ടുണ്ട്-നമ്പി നാരായണന്‍

കെട്ടുകഥകളുടെ തടവറക്കാലങ്ങൾക്ക് ആരാണ് മറുപടി പറയേണ്ടത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍