UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസിന് മുന്‍വിധി പാടില്ലെന്ന് മുഖ്യമന്ത്രി; പിണറായി വ്യത്യസ്തനെന്ന് നമ്പി നാരായണന്‍

ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാര തുകയായ 50 ലക്ഷം രൂപ കൈമാറി

കേസുകള്‍ മുന്‍വിധിയോടെ കൈകാര്യം ചെയ്യുന്നവരും സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കുന്നവരും മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാര തുകയായ 50 ലക്ഷം രൂപ കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരക്കേസില്‍ യഥാര്‍ത്ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ഈ തുക ഉദ്യോഗസ്ഥരില്‍ നിന്നം ഈടാക്കുന്നതിന്റെ നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം തുക കൈമാറിക്കൊണ്ട് പ്രതികരിച്ചു. നിയമസഭയിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങിലാണ്് മുഖ്യമന്ത്രി നമ്പി നാരായണന് തുക കൈമാറിയത്.

കേസിന്റെ നിയമ നടപടികളില്‍ നമ്പി നാരായാണന്റെ കാണിച്ച നിശ്ചയദാര്‍ഢ്യമാണ് ഇത്തരത്തിലൊരു നഷ്ടപരിഹാരം ലഭിക്കാനിടയാക്കിയത്. അധാരണമായ ആ പോരാട്ടം നടത്തിയതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഒരു പാഠപുസ്‌കമാണ് നമ്പി നാരായണന്റെ പ്രവര്‍ത്തനം. അത് കൊണ്ടാണ് പരസ്യമായി തന്നെ സര്‍ക്കാര്‍ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കുന്നതെന്നും പിണറായി വ്യക്തമാക്കി.

അതേസമയം താന്‍ കണ്ട മുഖ്യമന്ത്രിമാരില്‍ വ്യത്യസ്തനായ വ്യക്തിയാണ് പിണറായി വിജയനെന്ന് നഷ്ടപരിഹാരതുക ഏറ്റുവാങ്ങിയ ശേഷം ചടങ്ങില്‍ സംസാരിച്ച നമ്പിനാരായന്‍ പ്രതികരിച്ചു. വ്യത്യസ്തമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്. കേസിന്റെ സത്യാവസ്ഥ അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. സുപ്രീം കോടതി വിധി വേഗത്തില്‍ നടപ്പാക്കാന്‍ അതുകൊണ്ടാണ് അദ്ദേഹം തയ്യാറായത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെതിരായ ഗൂഡാലോചന മാത്രമല്ല കേസിന് പിറകില്‍ പ്രവര്‍ത്തിച്ചത്, വേറേയും ശക്തികളുണ്ടെന്നാണ് കരുതുന്നതെന്നും നമ്പി നാരായണന്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.

ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ് ഡി കെ ജെയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍