UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹം ‘ജി സാറ്റ് 29’ വിജയകരമായി വിക്ഷേപിച്ചു

ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ഡി-2 വാഹനം ഉപയോഗിച്ചാണ് ഉപഗ്രഹത്തെ  ഭ്രമണ പഥത്തിലെത്തിച്ചത്.

ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു. ഇന്ന് വൈകീട്ട് 5.08-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ഡി-2 വാഹനം ഉപയോഗിച്ചാണ് ഉപഗ്രഹത്തെ  ഭ്രമണ പഥത്തിലെത്തിച്ചത്. 3423 കിലോയാണ് ജി സാറ്റ്-29 ന്റെ ഭാരം. ഇന്ത്യ  തദ്ദേശീയമായി നിര്‍മ്മിച്ച 33 മത് വാര്‍ത്താ വിനിമയ ഉപഗ്രഹം കൂടിയാണ് ജിസാറ്റ്29.

മള്‍ട്ടി ബീം, മള്‍ട്ടി ബാന്‍ഡ് ഉള്‍പ്പെടെ അത്യാധുനിക വാര്‍ത്താ വിനമയ സംവിധാനങ്ങള്‍ക്ക് ഉപകരിക്കുന്ന തരത്തിലാണ് ഇന്‍സാറ്റ് 29 ന്റെ രൂപകല്‍പ്പന. . ഇത്തരം വിദൂര പ്രദേശങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനും ജിസാറ്റ്29 ന്റെ വിക്ഷേപണം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഹൈ റെസല്യൂഷനിലുള്ള ‘ജിയോ ഐ’ ക്യാമറ ഉപഗ്രഹത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50നാണ് ഉപഗ്രത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. 27 മണിക്കൂര്‍ നീളുന്ന നടപടിക്കിടെ വിക്ഷേപണത്തിന് ഗജ ചുഴലിക്കാറ്റ് ഭീഷണി ഉയര്‍ത്തിയെങ്കിലും വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. വിക്ഷേപണം നീട്ടിവയ്ക്കാന്‍ സാധ്യതയുണ്ടെന്നും എഎസ്ആര്‍ഒ. സൂചന നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍