UPDATES

ട്രെന്‍ഡിങ്ങ്

ജേക്കബ് തോമസ് ബിജെപിയിലേയ്ക്ക്?

കഴിവുള്ളവരെ അംഗീകരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. സി.പി.എമ്മും കോണ്‍ഗ്രസും നിരന്തരം തന്നെ ദ്രോഹിക്കുകയാണെന്നും മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസ് പറഞ്ഞു.

ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന സൂചന നല്‍കി ഡി.ജി.പി ജേക്കബ് തോമസ്. ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ കാത്തിരിക്കാന്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ജേക്കബ് തോമസ് പറഞ്ഞു. കഴിവുള്ളവരെ അംഗീകരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. സി.പി.എമ്മും കോണ്‍ഗ്രസും നിരന്തരം തന്നെ ദ്രോഹിക്കുകയാണെന്നും മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസ് പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ അച്ചടക്ക ലംഘനത്തിന് സസ്‌പെന്‍ഷനിലാണ്. സര്‍വീസ് സ്റ്റോറിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ അത് തള്ളിക്കളയുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍