UPDATES

“ജയ് ശ്രീരാം” വിളിപ്പിച്ചു, മണിക്കൂറുകളോളം മര്‍ദ്ദിച്ച് ഝാര്‍ഖണ്ഡില്‍ മുസ്ലീം യുവാവിനെ കൊലപ്പെടുത്തി

എല്ലാ ആള്‍ക്കൂട്ട കൊലകള്‍ക്കും പൊതുവായൊരു പാറ്റേണ്‍ ഉണ്ട് എന്ന്‌
ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി ചൂണ്ടിക്കാട്ടി.

ഝാര്‍ഖണ്ഡില്‍ ഹിന്ദുത്വ ക്രിമിനലുകള്‍ മുസ്ലീം യുവാവിനെക്കൊണ്ട് ജയ് ശ്രീരാം വിളിപ്പിക്കുകയും പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് 24കാരനായ ഷാംസ് താബ്രിസിനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ഏഴ് മണിക്കൂറോളം ഇയാളെ മര്‍ദ്ദിച്ചു. “ജയ് ശ്രീരാം” എന്നും “ജയ് ഹനുമാന്‍” എന്നും വിളിപ്പിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. ഇയാളെ തല്ലിച്ചതക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ആള്‍ക്കൂട്ടത്തിന് പിന്തുണ നല്‍കുന്ന സമീപനമായിരുന്നു പൊലീസിന്റേത് എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ആദ്യം പ്രദേശത്തെ രണ്ട് ആശുപത്രികളില്‍ കൊണ്ടുപോയ ശേഷം ആരോഗ്യനില മോശമായ ശേഷമാണ് പൊലീസ് ഇയാളെ സര്‍ദാര്‍ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയത്. അവിടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. പൊലീസിനെതിരെയും നടപടി വേണമെന്ന് ഷാംസിന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷാംസ് താബ്രിസ് പെരുന്നാള്‍ ആഘോഷത്തിനും അവധിക്കുമായി നാട്ടിലെത്തിയതായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം ജംഷഡ്പൂരിലേയ്ക്ക് പോകുമ്പോളാണ് ഷാംസ് ആക്രമിക്കപ്പെട്ടത്. ഷാംസിനൊപ്പമുള്ള രണ്ട് സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ബൈക്ക് മോഷ്ടിച്ചു എന്ന് ആരോപിച്ച് രാത്രി മുഴുവന്‍ മര്‍ദ്ദിച്ച ശേഷം രാവിലെ പൊലീസിലേല്‍പ്പിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ കാണാന്‍ പോയ ബന്ധുവിനെ പൊലീസ് ജയിലിലിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ഭീഷണിപ്പെടുത്തിയതായും തല്ലി ഓടിച്ചതായും പരാതിയുണ്ട്്. കാണാന്‍ അനുവദിച്ചതുമില്ല.

എല്ലാ ആള്‍ക്കൂട്ട കൊലകള്‍ക്കും പൊതുവായൊരു പാറ്റേണ്‍ ഉണ്ട് എന്ന്‌
ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി ചൂണ്ടിക്കാട്ടി. ‘പശുസ്‌നേഹി’കള്‍ ആദ്യം ഒരു മുസ്ലീമിനെ കൊല്ലുന്നു. പിന്നീട് ബീഫ് കൈവശം വയ്ക്കല്‍, മോഷണം, ലവ് ജിഹാദ് തുടങ്ങിയ കാരണങ്ങള്‍ നിരത്തുന്നു. ഇത്തരത്തില്‍ സംശയങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ കൊല്ലപ്പെടാന്‍ ഇടയുള്ള അവസ്ഥയാണുള്ളതെന്നും ഒവൈസി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍