UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയ് ഭീം, ജയ് മീം, അള്ളാഹു അക്ബര്‍, ജയ് ഹിന്ദ് – ബിജെപിയുടെ “ജയ് ശ്രീരാം” വിളിക്ക് ലോക്‌സഭയില്‍ ഒവൈസിയുടെ മറുപടി (വീഡിയോ)

എന്നെ കാണുമ്പോള്‍ ഇവര്‍ക്ക് “ജയ് ശ്രീരാം” എന്ന് വിളിക്കാന്‍ തോന്നുന്നത് നല്ല കാര്യമാണ് എന്ന് ഒവൈസി പരിഹസിച്ചു.

എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ലോക്‌സഭയിലെത്തിയ എഐഎംഐഎം (ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇതെഹാദുല്‍ മുസ്ലിമിന്‍) നേതാവ് അസദുദ്ദീന്‍ ഒവൈസിയെ ബിജെപി എംപിമാര്‍ സ്വീകരിച്ചത് ജയ് ശ്രീരാം, ഭാരത് മാതാ കി ജയ്, വന്ദേ മാതരം വിളികളോടെ. ഇതിന് ഒവൈസി മറുപടി നല്‍കിയത് ഇങ്ങനെ – “ജയ് ഭീം, ജയ് മീം, തക്ബീര്‍ അള്ളാഹു അക്ബര്‍, ജയ് ഹിന്ദ്”.

എന്നെ കാണുമ്പോള്‍ ഇവര്‍ക്ക് “ജയ് ശ്രീരാം” എന്ന് വിളിക്കാന്‍ തോന്നുന്നത് നല്ല കാര്യമാണ് എന്ന് ഒവൈസി പരിഹസിച്ചു. ബിജെപി എംപിമാര്‍ ജയ് ശ്രീരാം വിളികളുമായി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ വിളിച്ചോളൂ എന്ന് സൂചന നല്‍കുന്ന ആംഗ്യം ഒവൈസി കാണിക്കുന്നുണ്ടായിരുന്നു.

ഈ മുദ്രാവാക്യം ഇവര്‍ക്ക് ഓര്‍മ്മ വരുന്നത് നല്ലതാണ്. ഭരണഘടനയേയും മുസഫര്‍പൂരില്‍ മരിച്ച കുട്ടികളേയും ഇവര്‍ മറന്നിട്ടില്ല എന്ന് കരുതുന്നു. ജയ് ശ്രീരാം ക്ഷേത്രങ്ങളിലാണ് വിളിക്കേണ്ടത് എന്നും ഇത് അതിനുള്ള സ്ഥലമല്ല എന്നും മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ നവനീത് റാണ പ്രതികരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍