UPDATES

വിദേശം

മസൂദ് അസ്ഹർ പുറത്തിറങ്ങാൻ പോലും പറ്റാത്തതരത്തിൽ അസുഖ ബാധിതൻ; തെളിവുകൾ തന്നാൽ നടപടി സ്വീകരിക്കും: പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി

മസൂദ് അസ്ഹർ‌ കടുത്ത രോഗബാധിതനാണെന്നും വീടിന് പുറത്തേക്കിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നുമാണ് ഖുറേഷി പറയുന്നത്.

ജയ്ഷെ മുഹമ്മദ്  തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് വിലക്കേർപ്പെടുത്താന്‍ യുഎൻ രക്ഷാ സമിതിയിൽ പ്രമേയം അവതിരിപ്പിക്കാനിരിക്കെ ഇയാൾ പാക്കിസ്താനിലുണ്ടെന്ന് സ്ഥിരീകരണം. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഖുറേഷിയുടെ വെളിപ്പെടുത്തൽ.

എന്നാൽ‌ മസൂദ് അസ്ഹർ‌ കടുത്ത രോഗബാധിതനാണെന്നും വീടിന് പുറത്തേക്കിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നുമാണ് ഖുറേഷി പറയുന്നത്. എന്നാൽ പാകിസ്ഥാൻ കോടതി അംഗീകരിക്കുന്ന തരത്തിലുള്ള തെളിവുകൾ മസൂദിനെതിരെ ഇന്ത്യ ഹാജരാക്കിയാല്‌ പാകിസ്താൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയ്ഷെ മുഹമ്മദ്  തലവനെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഖുറേഷിയുടെ പ്രതികരണം.

തീവ്രവാദത്തെ നിയന്ത്രിക്കാനുള്ള ഏത് നടപടികളെയും പാകിസ്ഥാൻ സ്വാഗതം ചെയ്യുന്നെന്നും ഖുറേഷി വ്യക്തമാക്കി. മസൂദ് അസഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് വിലക്കേർപ്പെടുത്താന്‍ യുഎൻ രക്ഷാ സമിതിയിൽ ആവശ്യപ്പെട്ട യുകെ, യുഎസ്, ഫ്രാൻസ് നടപടിടെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. അവരുടെ കയ്യിൽ വ്യക്തമായ തെളിവുകൾ ലഭ്യമാക്കുമെങ്കില്‍ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാം. ചർച്ചകളാണ് വിവേകപരമായ നടപടി എന്നും പാക് വിദേശകാര്യ മന്ത്രി പ്രതികരിക്കുന്നു.

Also Read- ഇന്ത്യന്‍ വ്യോമസേന ബോംബിട്ട ബലാകോട്ടിലെ ഗ്രാമീണര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത് ഇതാണ്

ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവും മുംബൈ ഭീകരാക്രമണക്കേസിൽ ഉൾപ്പെടെ കുറ്റാരോപിതനായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയുടെ ദീർഘകാല ആവശ്യങ്ങളൊന്നാണ്. 2016 -ലെ പഠാൻകോട്ട് ആക്രമണത്തെത്തുടർന്ന് പാകിസ്താൻ ഇയാളെ നേരത്തെ തടങ്കലിലാക്കിയിരുന്നെങ്കിലും പിന്നീട് വിട്ടയക്കുയായിരുന്നു. 1999 ഡിസംബറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ശേഷം ബന്ധികളായവരെ മോചിപ്പിക്കാനായി ഇന്ത്യൻ ഗവണ്മെന്റ് മോചിപ്പിച്ചവരിൽ ഒരാൾ മസൂദ് അസർ ആയിരുന്നു. മോചിതനായ അസർ സുരക്ഷിതരായി പാകിസ്താനിലേക്ക് കടക്കുയായിരുന്നു. അസറിനെതിരെ കേസുകൾ ഒന്നും ഇല്ലാത്തതിനാൽ അയാൾക്ക് വസതിയിലേക്ക് പോകാമെന്നായിരുന്നു പാക് സർക്കാറിന്റെ നിലപാട്.

Also Read-  “ഇത് ഒരു റിയല്‍ പൈലറ്റ് പ്രോജക്ട്”; അഭിനന്ദിനെ വിട്ടുനല്‍കാന്‍ തയ്യാറാണെന്നുള്ള പാക് വാഗ്ദാനത്തിന് മോദിയുടെ മറുപടി

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍