UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാല്‍സംഗക്കേസ്; നടപടി തേടി ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വനിതാ തിയോളജിയന്‍സ് ഫോറത്തിന്റെ കത്ത്

ജലന്ധന്‍ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഉയര്‍ന്ന ബലാല്‍സംഗ ആരോപണത്തെക്കുറിച്ചുള്ള സന്ദര്‍ഭവും വസ്തുതകളും എടുത്തുപറയുന്നതാണ് കത്ത്.

രാജ്യത്തെ കന്യാസ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളില്‍ ഉള്‍പ്പെടെ ആശങ്ക രേഖപ്പെടുത്തി ഫാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഇന്ത്യന്‍ വനിതാ തിയോളജിയന്‍ ഫോറത്തിന്റെ കത്ത്. ലൈംഗീകാതിക്രമക്കേസുകളില്‍ സഭകള്‍ കൈകാര്യം ചെയ്യുന്ന രീതികളെ  ഉള്‍പ്പെടെ വിമർശിക്കുന്നതാണ് കത്ത്. പൂരോഹിതന്‍മാരെക്കുറിച്ച് ലോകത്തെ വിവിധ ഭാഗത്തുനിന്നും ലഭിച്ചുട്ടുള്ള കത്തുകൾക്ക് ഒപ്പമാണ് ജലന്ധറിലെ ബിഷപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഉള്‍പ്പെട്ട് കത്തും നല്‍കിയിട്ടുള്ളതെന്ന് നവംബര്‍ 20 ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ വ്യക്തമാക്കുന്നു.

ജലന്ധന്‍ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഉയര്‍ന്ന ബലാല്‍സംഗ ആരോപണത്തെക്കുറിച്ചുള്ള സന്ദര്‍ഭവും വസ്തുതകളും എടുത്തുപറയുന്നതാണ് കത്ത്. വിഷയത്തില്‍ രാജ്യത്തെ സഭാ അധികാരികള്‍ കൈക്കൊണ്ട കാര്യക്ഷമല്ലാത്ത നിലപാടുകളെയും അനാവശ്യ ഇടപെടലുകളെയും കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

സമാനമായ ആരോപണങ്ങള്‍ ഉയരുന്നത് തടയുന്നതിനായി മാര്‍ഗനിര്‍ദേശങ്ങളും കത്ത് മുന്നോട്ട വയ്ക്കുന്നു. സഭാ മാനദണ്ഡങ്ങള്‍ അനുസരിച്ച് കുറ്റക്കാര്‍ക്കെതിരെ വിചാരണാ നടപടികള്‍ കൈക്കൊള്ളുക, പരാതികള്‍ അന്വേഷിക്കുന്നതിനായി 50 ശതമാനത്തിലധികം വനിതകള്‍ ഉള്‍പ്പെടുന്ന നിഷ്പക്ഷ കമ്മീഷനെ നിയോഗിക്കണം. ലൈംഗിക പീഡനം സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി തയ്യറാക്കിയ 2017 ലെ സിബിസിഐ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടനടി നടപ്പിലാക്കണം. പരാതി പരിഹാരമാര്‍ഗങ്ങള്‍ക്ക് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു. 24 രാജ്യങ്ങളില്‍ നിന്നുള്ള കാത്തലിക്ക്‌ സഭകൾ അംഗീകരിച്ച കത്താണ് മാര്‍പ്പാപ്പക്ക് നല്‍കുന്നത്. യുഎസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കത്ത് അംഗീകരിച്ചവരില്‍ ഭൂരിഭാഗവും.

ഇലന്ധര്‍ ബിഷപ്പ് പീഡനക്കേസ് പ്രധാനമായും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഇന്ത്യയില്‍ നിന്നുള്ള കത്തില്‍ പരാതിക്കാരടക്കം കേരളത്തില്‍ നിന്നുള്ള 500 പേരുള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഒപ്പുവച്ചിട്ടുള്ളത്. ഇതില്‍ 71 പുരോഹിതര്‍. 50 കന്യാസ്ത്രീകള്‍ 16 ല്‍ അധികം അഭിഭാഷകർ എന്നിവർ ഉള്‍പ്പെടുന്നു.

Exclusive: കര്‍ദിനാള്‍ ആലഞ്ചേരിക്കും ഫ്രാങ്കോയ്ക്കും എതിരെ പോരാടുന്ന ഫാ. അഗസ്റ്റിന്‍ വട്ടോളിയെ പുറത്താക്കാന്‍ സിറോ മലബാര്‍ സഭയുടെ നീക്കം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍