UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമാഅത്തെ ഇസ്‍ലാമി (ജമ്മു-കശ്മീർ)യെ കേന്ദ്രം നിരോധിച്ചു; ഭീകരസംഘനകളുമായി ബന്ധമെന്ന് വിശദീകരണം

യുഎപിഎ സെക്ഷൻ 3 പ്രകാരം അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.

കശ്മീരില്‍ തഴ്വരയിലെ വിഘടനവാദി നേതാക്കളെ വ്യാപമായി അറസ്റ്റ് ചെയ്തതിന് പിറകെ ജമ്മു കശ്മീർ ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജമാ അത്തെ ഇസ്‍ലാമി  കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സംഘടനയ്ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. യുഎപിഎ സെക്ഷൻ 3 പ്രകാരം അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. പ്രധാനമന്ത്രി അധ്യക്ഷനായി ഇന്നലെ നടന്ന ഉന്നത തല സുരക്ഷാ സമിതി യോഗത്തിന് ശേഷമാണ് നടപടിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നു.

പുൽവാമ ഭീകരാക്രമണത്തിന് ശേഷമുണ്ടായ സംഭവങ്ങളുടെ പശ്ചാത്തില്‍ ആഴ്ച നടത്തിയ റെയ്ഡുകളില്‍ സംഘടനയുമായി ബന്ധമുള്ള 30ല്‍ അധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നിരോധനവുമായി കേന്ദ്രം മുന്നോട്ട് പോയത്. അനന്തനാഗ്,ദയാല്‍ഗാം, പഹല്‍ഗാം, ട്രാല്‍ എന്നിവിടങ്ങളില്‍ നിന്നും ജമാ അത്തെ ഇസ്‍ലാ‌മി നേതാവ് ഡോ അബ്ദുള്‍ ഹാമിദ് ഫായിസ്, വക്താവ് സാഹിദ് അല്, മുന്‍ ജനറല്‍ സെക്രട്ടറി ഗുലാം ക്വാദില്‍ ലോണ്‍ എന്നിവരടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. 1942ൽ സ്ഥാപിതമായ സംഘടനയ്ക്ക ജമ്മുകശ്മീരിൽ ശക്തമായ സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ, അതേസമയം, കശ്മീരിലും പത്ത് ശതമാനം സാമ്പത്തിക സംവരണം ബാധകമാക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ നിയന്ത്രണരേഖയ്‍ക്ക് താമസിക്കുന്നവര്‍ക്ക് ഉണ്ടായിരുന്ന പ്രത്യേക സംവരണം രാജ്യാന്തര അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കും വ്യാപിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍