UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരില്‍ ഐപിഎസ് ഓഫിസറുടെ സഹോദരന്‍ തീവ്രവാദ സംഘത്തില്‍?

കശ്മീരിന് പുറത്ത് ജോലിനോക്കുന്ന 2012 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥന്റെ ഇളയ സഹോദരാണ് ഷംസ്.

കശ്മീരില്‍ തീവ്രവാദ സംഘടനകള്‍ യുവാക്കളെ തിരഞ്ഞെടുത്തതില്‍ സംസ്ഥാനത്തുനിന്നുള്ള ഐപിഎസ് ഓഫിസറുടെ സഹോദരനും ഉള്‍പ്പെട്ടതായി സംശയം. മേയ് 26 മുതല്‍ കാണാതായ യുനാനി മെഡിക്കല്‍ വിദ്യാര്‍ഥിയായ ഷംസ് ഉല്‍ ഹഖ് മെന്‍ഗ്നൂ ഹിസ്ബുള്‍ മുജാഹിദ്ദീനിന്റെ ഭാഗമായതായി സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ യുവാവിന്റെ തിരോധാനം സംബന്ധിച്ച് കുടുംബം ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. കശ്മീരിന് പുറത്ത് ജോലിനോക്കുന്ന 2012 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥന്റെ ഇളയ സഹോദരാണ് ഷംസ്.

കശ്മീരില്‍ സായുധ സംഘടനകള്‍ യുവാക്കളെ തിരഞ്ഞെടുത്താല്‍ ആയുധമേന്തി നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്ന പതിവ് ഷംസിന്റെ വിഷയത്തില്‍ ഉണ്ടായിട്ടില്ലെന്നും ചില പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍ ഈ നിലപാടില്‍ മാറ്റം വരുത്തിയതായി കരുതുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ ഇത്തരമൊരു സംഭവത്തെകുറിച്ച് അറിയില്ലെന്ന നിലപാടാണ് കശ്മീരിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. യുവാവിന്റെ കാണാതാവല്‍ സംബന്ധിച്ച് ഇതുവരെ റിപോര്‍ട്ട് ഒന്നും ലഭിച്ചിട്ടില്ലെന്നും സൗത്ത് കശ്മീര്‍ ഡിജിപി അമിത് കുമാര്‍ പ്രതികരിച്ചു.

ഏപ്രില്‍ 1 ന് കശ്മീരിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഏഴ് സായുധരില്‍ ഒരാള്‍ സാബിര്‍ ആഹമ്മദ് ഷംസിന്റെ ബന്ധുവായിരുന്നെന്നും ഇയാള്‍ നേരത്തെ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഭാഗമായിരുന്നെന്നും പോലിസ് അറിയിച്ചു. അന്നത്തെ സംഭവത്തിനുശേഷം ഏകദേശം 30 ഓളം യുവാക്കള്‍ ഷോപിയാന്‍ മേഖലയില്‍ നിന്നും സായുധ സംഘടനകളുടെ ഭാഗമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ജനുവരി മുതല്‍ കശ്മീര്‍ താഴ്‌വരയില്‍ നിന്നും സായുധ സംഘടനയുടെ ഭാഗമാവുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരിയില്‍ അലിഗഡ് മുസ്ലിം സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥിയും, മാര്‍ച്ചില്‍ ഷോപ്പിയാന്‍ മേഖലയില്‍ ഏറ്റുമുട്ടലില്‍ കശ്മീര്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി ഭട്ട് എന്ന യുവാവും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സായുധ സംഘടനയുടെ ഭാഗമായി മണിക്കൂറുകള്‍ക്കകമായിരുന്നു മുഹമ്മദ് റാഫി ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍