ഗവര്‍ണര്‍ സത്യപാല്‍ മാലികുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്നാണ് പൊലീസ് മേധാവിയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
ഗവര്‍ണര്‍ ഭരണം നിലനിലല്‍ക്കുന്ന കശ്മീരില്‍ ഉന്നത തല ഉദ്യോഗസ്ഥരിലെ അഴിച്ചുപണി തുടരുന്നു. സംസ്ഥാന പോലീസ് മേധാവി എസ്.പി. വൈദിനെ തല്‍സ്ഥാനത്തുനിന്നു നീക്കിയതാണ് ഇതിലെ അവസാന സംഭവം. സത്യപാല്‍ മാലികുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്നാണ് പൊലീസ് മേധാവിയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ജയില്‍ ഡിജിപി ദില്‍ബാഗ് സിങ്ങിനാണ് പുതിയ പൊലീസ് മേധാവിയുടെ ചുമതല.
അക്രമികള്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരെയും കുടുംബാംഗങ്ങളെയും വിട്ടുകിട്ടുന്നതിനായി തീവ്രവാദിയുടെ പിതാവിനെ വിട്ടയച്ച നടപടിയാണു പെട്ടെന്ന് പൊലീസ് മേധാവിയെ മാറ്റുന്നതിലേക്കു നയിച്ചതെന്നാണു വിവരം. ഇതടക്കമുള്ള വിഷയങ്ങളില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഭരണകൂടവുമായി നില്ക്കുന്ന അഭിപ്രായവ്യത്യാസവും അടുത്തിടെ രൂക്ഷമായിരുന്നു. എന്നാല്‍ കഠ്വ പീഡനക്കേസിലുള്പ്പെടെ പോലീസ് മേധാവി സ്വീകരിച്ച നിലപാടുകള്‍ ബിജെപിയെ അസ്വസ്ഥരാക്കിയിരുന്നെന്നും ഇതാണു സ്ഥാനചലനത്തിനു കാരണമെന്നും വൈദിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ ഒരാഴ്ചയായി തുടരുന്ന അഴിച്ചുപണിയുടെ ഭാഗമാണ് സ്്താനം ചലനം എന്നും റിപോര്‍ട്ടുകളുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി അബ്ദുല്‍ ഗനി മിറിനെ മാറ്റി ചൊവ്വാഴ്ച ഡോ. ബി. ശ്രീനിവാസിനെയും നിയമിച്ചിരുന്നു. ഭീകരരുടെ കുടുംബാംഗങ്ങളെ വിട്ടയച്ചതു പൊലീസ് സേനയുടെ വീര്യം തകര്‍ക്കുന്ന നടപടിയാണെന്ന നിലപാടായിരുന്നു ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചിരുന്നത്. ഭരണകക്ഷിയായിരുന്ന പിഡിപിയുമായുള്ള സഖ്യം ബിജെപി അവസാനിപ്പിച്ചതോടെ ജൂണ്‍ മുതല്‍ സംസ്ഥാനം ഗവര്‍ണറുടെ ഭരണത്തിലാണ്. തിരഞ്ഞടുപ്പിന് മുന്നോടിയാണ് വന്‍ തോതില്‍ സ്ഥാനമാറ്റങ്ങള്‍ നടപ്പാക്കുന്നതെന്നും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.