UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘തൃപ്തി ദേശായിക്ക് ആർത്തവം’; വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ ജനം ടിവി പോലീസില്‍ പരാതി നൽകി

ചാനല്‍ സംപ്രേഷണം ചെയ്യാത്ത വാര്‍ത്ത ജനം ടിവി ലോഗോയുടെ പേരില്‍ പ്രചരിപ്പിച്ച് മാധ്യമത്തിന്റെ പ്രതിശ്ചായ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി

ജനം ടിവിയുടെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ജനം ടിവി അധികൃതര്‍ പോലീസിൽ പരാതി നല്‍കി. ശബരിമലയില്‍ സന്ദര്‍ശം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭുമാത ബ്രിഗേഡ് നേതാവ് തൃപതി ദേശായി കേരളത്തില്‍ എത്തിയതിന് പിറകെ ഉണ്ടായ പ്രതിഷേധങ്ങൾക്ക് പിറകെയായിരുന്നു  ചാനലിന്റെ പേരുപയോഗിച്ച് വ്യാജ വാര്‍ത്തപ്രചരിപ്പിച്ചെന്നാണ് ആരോപണം. ‘തൃപ്തി ദേശായിക്ക് ഇപ്പോള്‍ ആര്‍ത്തവം’ എന്ന് ജനം ടിവി സ്‌ക്രീനില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത്ത ചിത്രം പ്രചരിപ്പിച്ചെന്നാണ് പ്രധാന ആരോപണം. സൈബര്‍ സെല്ലിലും വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നല്‍കിയത്.

ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവാണ് പരാതി നല്‍കിയത്. ചാനല്‍ സംപ്രേഷണം ചെയ്യാത്ത വാര്‍ത്ത ജനം ടിവി ലോഗോയുടെ പേരില്‍ പ്രചരിപ്പിച്ച് മാധ്യമത്തിന്റെ പ്രതിശ്ചായ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

ചാനലിന്റെ സ്‌ക്രീന്‍ ചിത്രം ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ചേര്‍ത്ത ചിത്രവുമായി ട്രോളുണ്ടാക്കി പ്രചരിപ്പിച്ച ട്രോള്‍ സംഘ് എന്ന പേജിന്റെ ടീം മെംബേഴ്‌സ് ആയ അമല്‍ രാമചന്ദ്രന്‍ , ബിനില്‍ ദിലീപ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുണ്ട്. റോയി പൊള്ളയില്‍ , ഓം ഭരദ്വാജ് , ജോസ് സാമുവേല്‍ , ജ്യോതിഷ് നായര്‍ , രശ്മി വിജയന്‍ ,സഖാവ് ഫൈസല്‍ മണ്ണാര്‍ക്കാട് , സുനില്‍ കെസി എളയാവൂര്‍, ഷൈന്‍ ദീപു തുടങ്ങിയവര്‍ക്കെതിരേയും പ്രചരണ ഏറ്റെടുത്തവര്‍ക്കും എതിരെയാണ് പരാതി.

ശബരിമല LIVE: യുഡിഎഫ് ഇന്ന് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കും; എംപിമാരെ ഇറക്കി ബിജെപി; അസൗകര്യങ്ങള്‍ പരിശോധിക്കാന്‍ മനുഷ്യാവകാശ കമ്മീഷനും ശബരിമലയിൽ

കോടതിയില്‍ നിന്നിറങ്ങാതെ ശബരിമല; ഭക്തരെ ബന്ധികളാക്കരുതെന്ന് ഹൈക്കോടതി, നിലപാട് മാറ്റാതെ സുപ്രീം കോടതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍