UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെസ്‌നയെ ബംഗളൂവില്‍ കണ്ടെന്ന് റിപോര്‍ട്ട്; മെട്രോ ദൃശ്യങ്ങള്‍ പരിശോധിക്കും

ശനിയാഴ്ച വൈകീട്ടാണ് ജെസനയെന്ന് തോന്നിക്കുന്ന പെണ്‍കുട്ടി മെട്രോ ഇറങ്ങി വരുന്നത് കണ്ടതായി ഒരാള്‍ പോലീസില്‍ വിവരം അറിയിക്കുന്നത്. ഇതു പ്രകാരം അന്വേഷണ സംഘത്തിന്റെ ഭാഗമായ ഷാഡോ പോലീസ് ബംഗളൂരുവില്‍ പരിശോധന നടത്തി.

പത്തനംതിട്ടയില്‍ നിന്നും കാണാതായ ജെസ്നയുമായി സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരു മെട്രോയില്‍ കണ്ടതായി റിപോര്‍ട്ട്. ശനിയാഴ്ച വൈകീട്ടാണ് ജെസ്‌നയെന്ന് തോന്നിക്കുന്ന പെണ്‍കുട്ടി മെട്രോ ഇറങ്ങി വരുന്നത് കണ്ടതായി ഒരാള്‍ പോലീസില്‍ വിവരം അറിയിക്കുന്നത്. ഇതു പ്രകാരം അന്വേഷണ സംഘത്തിന്റെ ഭാഗമായ ഷാഡോ പോലീസ് ബംഗളൂരുവില്‍ പരിശോധന നടത്തി. മെട്രോയില്‍ നിന്നും ജെസ്നയ്ക്കു സമാനമായ കുട്ടിയുടെ ദൃശ്യങ്ങള്‍ ഉള്ളതായാണ് റിപോര്‍ട്ട്. ചുരിദാര്‍ ധരിച്ച, കണ്ണട വയ്ച്ച കുട്ടിയാണ് ദൃശ്യത്തിലുള്ളത്. ഇതോടെ ട്രെയിനിനകത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം എന്നും റിപോര്‍ട്ടുകള്‍പറയുന്നു. ദൃശ്യം ജെസ്നയുടെ ബന്ധുക്കള്‍ക്ക് നല്‍കി ഉറപ്പുവരുത്താനും ശ്രമം നടക്കുന്നുണ്ട്.

ജെസ്നയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചത് പ്രകാരം കര്‍ണാടകയില്‍ നിന്നും നിരവധി കോളുകള്‍ ലഭിച്ചിരുന്നതായി വിവരം ലഭിച്ചതോടെ കുടക്, മടിക്കേരി, മംഗളൂരു, കൊല്ലൂര്‍, കുന്താപുരം എന്നിവടങ്ങളില്‍ പരിശോധനനടത്തി വന്നിരുന്ന സംഘമാണ്പുതിയ വിവരത്തെ തുടര്‍ന്ന ബംഗളൂരുവിലേക്ക് തിരിച്ചതെന്നും മനോരമ റിപോര്‍ട്ട് ചെയ്യുന്നു. അതിനിടെ ജസ്ന കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ വിരമിക്കാന്‍ ഒരുങ്ങുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായതിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ളയുടെ സര്‍വീസ് കാലാവധിയാണ് ഈ മാസം 31ന് അവസാനിക്കുന്നത്. തുടക്കം മുതല്‍ കേസ് കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍