UPDATES

ട്രെന്‍ഡിങ്ങ്

ആസ്തി 680 കോടി, ആമറോണ്‍ ബാറ്ററി ഉടമ; സര്‍ക്കാരിനെ ആക്രമിക്കാന്‍ ടിഡിപി നിയോഗിച്ച ജയദേവ് ഗല്ലെയെ കുറിച്ചറിയാം

തെലുങ്ക് സൂപ്പര്‍ഹിറ്റ് സിനിമ ബാഹുബലിക്ക് ലഭിച്ച കള്ക്ഷന്‍ പോലും കേന്ദ്രം ആന്ധ്രക്ക് നല്‍കിയില്ലെന്നും ആരോപിച്ച് പ്രസംഗമാരംഭിച്ച എംപി ജയദേവ് ഗല്ല രാജ്യത്തെ പ്രമുഖനായ ശതകോടീശ്വരനായ വ്യവസായികൂടിയാണ്.

രാജ്യം ഭരിക്കുന്ന ബിജെപിയെ ലോക്‌സഭയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് ടിഡിപി കൊണ്ടുവന്ന അവിശ്വാസം പ്രമേയം നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴിയൊരുങ്ങി. പ്രധാന മന്ത്രിയെ കടന്നാക്രമിച്ചു കൊണ്ടും, രാജ്യത്തെ ഒട്ടാകെ അമ്പരപ്പിച്ചു രാഹുല്‍ ഗാന്ധിയും ചര്‍ച്ചക്കിടെ കളം നിറഞ്ഞു. എന്നാല്‍ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ട് ടിഡിപിക്കുവേണ്ട് സംസാരിച്ച എംപി ജയദേവ് ഗല്ലയായിരുന്നു ശ്രദ്ധേകേന്ദ്രമായ മറ്റൊരു വ്യക്തി.

എന്‍ഡിഎ സര്‍ക്കാരിനെയും പ്രധാന നരേന്ദ മോദിയെയും രൂക്ഷമായി വിമര്‍ശിച്ചും തെലുങ്ക് സൂപ്പര്‍ഹിറ്റ് സിനിമ ബാഹുബലിക്ക് ലഭിച്ച കലക്ഷന്‍ പോലും കേന്ദ്രം ആന്ധ്രക്ക് നല്‍കിയില്ലെന്നും ആരോപിച്ച് പ്രസംഗമാരംഭിച്ച എംപി ജയദേവ് ഗല്ലെ രാജ്യത്തെ പ്രമുഖനായ ശതകോടീശ്വരനായ വ്യവസായി കൂടിയാണ്. ടിഡിപി എംപി കെസേനി ശ്രീനിവാസ് നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ആശിര്‍വാദത്തെടെയാണ് ഗല്ലെ ചര്‍ച്ചകള്‍ക്ക് തുടമിട്ടത്. 13 മിനിറ്റായിരുന്നു ടിഡിപിക്ക് പ്രസംഗിക്കാനുള്ള സമയം നല്‍കിയത്. എന്നാല്‍ മികച്ച വാക്ചാതുരിയോടെ ബിജെപിയെയും സര്‍ക്കാരിനെയും കടന്നാക്രമിച്ച ഗല്ലെ തന്റെ പ്രസംഗം അരമണിക്കൂറിലധികം നീട്ടുകയായിരുന്നു. ആന്ധ്ര സംസ്ഥാനത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന വിഷയത്തിലൂന്നിയായിരുന്നു ഗല്ലേയുടെ പ്രസംഗം.

ആന്ധ്രയിലെ ഗുണ്ടുരില്‍ നിന്നുള്ള എംപിയും അമര രാജാ ഗ്രൂപ്പിന്റെ മാനേജിങ്ങ് ഡയറക്ടറും ആമറോണ്‍ ബാറ്ററി കമ്പനി ഉടമകൂടിയായ 52 കാരന്‍ രാഷ്ട്രീയക്കാരന്‍ എന്നതിലുപരി മികച്ച ഒരു വ്യവസായിയാണ്. വിദേശത്ത് പഠിച്ച ഗല്ലേ ഇന്ത്യയിലെ മികച്ച സിഇഒ മാരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ ഭാര്യ പത്മാവതി തെലുങ്കിലെ പ്രശ്‌സ്ത സിനിമാ താരത്തിന്റെ മകളാണ്. 2014 തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മുലം പ്രകാരം 680 കോടി ആസ്തിയുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ആദ്യമായാണ് ഗല്ലേ ജനപ്രതിനിധിയായി ലോക്‌സഭയിലെത്തുന്നതും.

എന്നാല്‍ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സജീവമായി പങ്കെടുത്തുവരുന്ന വ്യക്തിയായ ജയദേവ് ഗല്ലക്ക് 84 ശതമാനമാണ് ലോക്‌സഭയിലെ ഹാജര്‍. ഇതു തന്നെയായിരിക്കണം അവിശ്വാസ പ്രമേയം പോലൊരു സുപ്രധാന നടപടി ആരംഭിക്കുന്നതിനായി ഗല്ലെയെ ചന്ദ്രബാബു നായിഡു തിരഞ്ഞെടുത്തതിന് പിന്നിലെ കാരണവും. ആന്ധ്ര പ്രദേശിനായി കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയിയിലടക്കം നിരവധി പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ള ഗല്ലേ ഈ വിഷയത്തില്‍ പാര്‍ലമെന്റിലും നിരവധി പ്രതിഷേധങ്ങളാണ് നടത്തിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍