UPDATES

വിപണി/സാമ്പത്തികം

ജെറ്റ് എയർവേസ് ഇനിയും പറക്കും, ഒരാഴ്ചയ്ക്കകം എല്ലാം ശരിയാവുമെന്ന് എസ്.ബി.ഐ ചെയർമാന്‍

24 ശതമാനം ഓഹരികൾ ഏറ്റെടുക്കാമെന്നാണ് ഇത്തിഹാദ് എയർവേസ് അറിയിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിമൂലം പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേസിന്റെ പ്രശ്നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമാവുമെന്ന് സൂചനകൾ നൽകി സ്റ്റേറ്റ് ബാങ്ക് ചെയര്‍മാന്‍. പ്രതിസന്ധിയുമായി പരിഹരിക്കാന്‍ പല വഴികള്‍ തേടിയിരുന്നു.  ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാക്കാര്യങ്ങള്‍ക്കും തീരുമാനമാകും. സ്റ്റേറ്റ് ബാങ്ക് മികച്ച പ്രതീക്ഷയിലാണെന്നും ചെയർമാൻ രജനീഷ് കുമാന്‍ പറയുന്നു.

നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ചില വ്യവസായികള്‍ വിശ്വസിക്കുന്നത് ജെറ്റ് എയര്‍വേസ് ഇനി പറക്കില്ലെന്നാണ്.  എന്നാൽ  അനേകം നിക്ഷേപർ ഇതിനോടകം താൽപര്യം അറിയിച്ച് എത്തിയിട്ടുണ്ട്. അവര്‍ക്ക് ജെറ്റിനെ വീണ്ടും സജീവമാക്കാനുളള പണം കൈവശമുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. നിയമ ഉപദേശവും തേടിയിട്ടുണ്ടെന്നും ജെറ്റ് എയര്‍വേസിന്റെ  ഇപ്പോഴത്തെ ഉടമകളായ ബാങ്ക് കണ്‍സോഷ്യത്തിന്റെ നടപടികൾ വ്യക്തമാക്കി എസ് ബിഐ ചെയർമാൻ പറയുന്നു.

എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോർഷ്യവുമായി 8400 കോടി രൂപയുടെ കടമാണ് ജെറ്റ് എയർവേസിനുള്ളത്. ഇതോടെയാണ് പ്രവർത്തനം അവസാനിപ്പിച്ച കമ്പനിയുടെ ഉടമസ്ഥാവകാശം കൺസോർഷ്യത്തിലെത്തിയത്. ഇവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ ബിഡ്ഡിങ്ങ് ഉള്‍പ്പെടെയുള്ള നടപടികൾ പുരോഗമിക്കുന്നത്. ജെറ്റ് എയർവേസിനെ ഏറ്റെടുക്കാന്‍ താർപര്യം അറിയിച്ച ടിപിജി ക്യാപിറ്റല്‍, ഇന്‍ഡിഗോ പാര്‍ട്ട്നേഴ്സ്, നാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഫണ്ട്, ഇത്തിഹാദ് എയര്‍വേസ് എന്നീ കമ്പനികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഇത്തിഹാദ് മാത്രമാണ് ബിഡ് സമര്‍പ്പിച്ചിട്ടുള്ളതും. മെയ് 10 ആയിരുന്നു ബിഡ് സമർപ്പിക്കാനുള്ള അവസാന തിയ്യതി.

24 ശതമാനം ഓഹരികൾ ഏറ്റെടുക്കാമെന്നാണ് ഇത്തിഹാദ് എയർവേസ് അറിയിച്ചിരിക്കുന്നത്. 1,700 കോടി മാത്രമായിരിക്കും നിക്ഷേപം. എന്നാല്‍ വിമാനക്കമ്പനിയെ വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ ഏകദേശം 15,000 കോടി രൂപ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

 

നമ്മുടെ വോട്ടുകള്‍ എവിടെ പോകുന്നു? ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ (FPTP) അടിയന്തര പൊളിച്ചെഴുത്ത് അനിവാര്യം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍