UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോലി ജനറൽ മാനേജർ, പക്ഷേ ബ്രാഹ്മണർക്ക് മാത്രം; പരസ്യവിവാദത്തില്‍ മാപ്പ് പറഞ്ഞ് സ്വകാര്യ കമ്പനി

പരസ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപകമായി വിമർശങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തതോടെയാണ് കമ്പനി ക്ഷമാപണവുമായി രംഗത്തത്തിയത്.

ജനറൽ മാനേജർ തസ്തികയിലേക്ക് ബ്രാഹ്മണർക്ക് മാത്രം അവസരമെന്ന് കാട്ടി സ്വകാര്യ കമ്പനി നൽകിയ പത്രം പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന അക്കോർ എന്ന സ്വകാര്യ ഇന്റീരിയർ ഡിസൈൻ കമ്പനിയാണ് പരസ്യം നൽകിയത്. അതേസമയം, സംഭവം വിവാദമായതോടെ കമ്പനി ക്ഷമാപണം നടത്തിയും രംഗത്തെത്തി.

വിവിധ വിഭാഗങ്ങളിലേക്ക് ജനറൽ മാനേജർ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു കൊണ്ട് അഡയാർ ടോക്ക് എന്ന പ്രാദേശിക പത്രത്തിലാണ് അക്കോറിന്റെ പരസ്യം പ്രസിദ്ധീകരിച്ചത്. അപേക്ഷ ബ്രാഹ്മണർക്ക് മാത്രം എന്ന വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്. പരസ്യം ഉൾപ്പെടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപകമായി വിമർശങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തതോടെയാണ് കമ്പനി ക്ഷമാപണവുമായി രംഗത്തത്തിയത്.

എന്നാൽ സസ്യാഹാരം മാത്രം കഴിക്കുന്നവരെന്നാണ് കമ്പനി ഉദ്ദേശിച്ചെതെന്നായിരുന്നു ഇതിന് കമ്പനി ആദ്യം നൽകിയ വിശദീകരണ്. നിബന്ധന പത്രസ്ഥാപനം അത് ബ്രാഹ്മണർ എന്നാക്കി പ്രസിദ്ധീകരിക്കുയായിരുന്നെന്നു അക്കോർ ഫെയ്‌സ് ബുക്കിലൂടെ നടത്തിയ വിസദീകരണം. എന്നാൽ പ്രതിഷേധം വ്യാപകമായ സഹചര്യത്തിൽ പിന്നീട് കമ്പനി ക്ഷമാപണം നടത്തുകയുമായിരുന്നു. പരസ്യത്തിൽവന്ന തെറ്റിന്റെപേരിൽ എച്ച്ആർ വിഭാഗത്തിലെ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

കത്വയിലെ 8 വയസ്സുകാരി, ഹനാന്‍…2018ല്‍ സൈബർ ഇടങ്ങളില്‍ മലയാളി ചർച്ച ചെയ്ത 10 പ്രധാന വിഷയങ്ങൾ

“അമിതാഭിന് ഓര്‍മ്മയില്ലാഞ്ഞിട്ടാണ്, ഞാനയാള്‍ക്ക് 500 അല്ല, 300 രൂപയാണ് കൊടുത്തത്”: മൃണാള്‍ സെന്‍ ഒരിക്കല്‍ പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍