UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാഭാരതകാലത്ത് മാധ്യമപ്രവര്‍ത്തവും തല്‍സമയ സംപ്രേക്ഷണവും ഉണ്ടായിരുന്നു: യുപി ഉപമുഖ്യമന്ത്രി

മഹാഭാരതയുദ്ധത്തിന്റെ വിഹക വീക്ഷണമാണ് സഞ്ചയന്‍ വിവരിച്ചത്. ഇത് ആധുനിക കാലത്തെ തല്‍സമയ സംപ്രേക്ഷണത്തിന് സമാനമാണെന്നുമാണ് മന്ത്രിയുടെ ഭാഷ്യം.

മഹാഭാരതകാലത്തുതന്നെ മാധ്യമപ്രവര്‍ത്തനവും തല്‍സമയ സംപ്രേക്ഷണവും നിലനിന്നിരുന്നതായി ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ. മഥുരയില്‍ സംഘടിപ്പിച്ച ഹിന്ദി മാധ്യമ ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാഭാരത യുദ്ധം ദൃതരാഷ്ട്രര്‍ക്ക് വിവരിച്ചു നല്‍കിയ സഞ്ചയനാണ്. മഹാഭാരതയുദ്ധത്തിന്റെ വിഹക വീക്ഷണമാണ് സഞ്ചയന്‍ വിവരിച്ചത്. ഇത് ആധുനിക കാലത്തെ തല്‍സമയ സംപ്രേക്ഷണത്തിന് സമാനമാണെന്നുമാണ് മന്ത്രിയുടെ ഭാഷ്യം.
ഹിന്ദു വിശ്വാസങ്ങളിടെ നാരദ മഹര്‍ഷി ഗൂഗിളിനു സമാനമാണെന്ന ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വാദവും ശര്‍മ ആവര്‍ത്തിച്ചു. ലോകത്ത് നടക്കുന്ന എല്ലാ വിവരങ്ങളും നാരദമുനിക്ക് ലഭ്യമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇതോടെ ഇന്ത്യയിലെ ഹിന്ദു മിത്തുകളെ സയന്‍സിന്റെയും ടെക്‌നോളജികളെയും ബന്ധപ്പെടുത്തി പ്രസ്ഥാവന നടത്തുന്ന സംഘപരിവാര്‍ ബിജെപി നേതാക്കളില്‍ ഒരാളായി യുപി ഉപമുഖ്യനും ഇടംപിടിച്ചു.

ഐസക് ന്യൂട്ടന്റെ ചലന സിദ്ധാന്തങ്ങള്‍ ഇന്ത്യന്‍ വേദങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ആരോപിച്ച് നേരത്തെ വിവിധ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ഇന്ത്യ സാങ്കേതികമായി മുന്നിട്ടുനിന്നിരുന്നതിനുള്ള നിരവധി ഉദാഹരണങ്ങള്‍ മഹാഭാരതത്തിലും രാമായണത്തിലുമുണ്ടെന്ന് നേരത്തെ ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ വൈ സുന്ദരേശന്‍ അവകാശപ്പെട്ടിരുന്നു. അടുത്തിടെ ചുമതലയേറ്റ തൃപുര ബിജെപി മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബും സമാനമായ നിരവധി അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍