UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദ്യാർത്ഥികൾ സ്കൂളിന്റെ തറ തുടയ്ക്കുന്ന ദൃശ്യം പുറത്തുവിട്ടു; മാധ്യമപ്രവർത്തകൻ അസ്റ്റിൽ, അന്വേഷിക്കുമെന്ന് കോടതി

ഫോട്ടോ എടുക്കുന്നതിനായി മാധ്യമപ്രവർത്തകൻ കുട്ടികളോട് തറതുടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് അധ്യാപകൻ പറയുന്നത്.

ഉത്തർ പ്രദേശിലെ അസംഗ്ര ജില്ലയിൽ സ്കൂളിന്റെ തറ തുയ്ക്കുന്ന കുട്ടികളുടെ ഫോട്ടൊ എടുത്തതിന്റെ പേരിൽ മാധ്യമപ്രവർത്തകനെ അറസ്റ്റു ചെയ്ത. സന്തോഷ് ജൈസ്വാൾ എന്ന പ്രാദേശിക മാധ്യമപ്രവർത്തകനെയാണ് ഊദ്പൂർ പ്രൈമറി സ്കൂൾ പ്രിൻസിപ്പാളിന്റെ പരാതിയിന്മേൽ അറസ്റ്റ് ചെയ്തത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിചെയ്യുന്നതില്‍ നിന്നും തടസ്സപ്പെടുത്തി എന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്. ഇതിനെതിരെ ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.പി സിംഗിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ജില്ലാമഡിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്.

സപ്റ്റംബർ ആറിനാണ് സംഭവം നടന്നത്. ഫോട്ടോ എടുക്കുന്നതിനായി മാധ്യനപ്രവർത്തകൻ കുട്ടികളോട് തറതുടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് അധ്യാപകൻ പറയുന്നത്. കൂടാതെ ജൈസ്വാൾ സ്കൂളിലെ അധ്യാപകരോട് മോശമായി പെരുമാറി എന്നും പ്രിൻസിപ്പാൾ പറയുന്നുണ്ട്.

സംഭവത്തെക്കുറിച്ച മാധ്യമപ്രവര്‍ത്തക സംഘം പറയുന്നതിങ്ങനെ; കുട്ടികളെക്കൊണ്ട് തറതുടപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് ജൈസ്വാള്‍ ഇതിന്റെ ഫോട്ടോ എടുക്കുകയും പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയുമുണ്ടായി.

Read More : നാവികസേനയുടെ 45,000 കോടിയുടെ അന്തർവാഹിനി നിർമാണ പദ്ധതി പിടിക്കാൻ അദാനി ഗ്രൂപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍