UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വള്ളം മറിഞ്ഞ് കാണാതായ മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

മാതൃഭൂമി പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. സജിക്കൊപ്പം കാണാതായ തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി.  മാതൃഭൂമി കടുത്തുരുത്തി സ്ട്രിങ്ങര്‍കെ.കെ.സജിയുടെ (മെഗാസ് സജി–47) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. അപകടം നടന്ന പ്രദേശത്തിന് സമീപത്തു തന്നെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സജിക്കൊപ്പം കാണാതായ തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ഇരവിപേരൂർ കോഴിമല കൊച്ചുരാമുറിയിൽ (ഉഴത്തിൽ) ബാബുവിന്റെ മകൻ ബിപിൻ ബാബുവിനായി (27) തിരച്ചില്‍ തുടരുകയാണ്. പ്രദേശവാസികളുടെ അടക്കം സഹായത്തോടെ രാത്രി എഴരവരെ തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലിനായി നാവികസേനയുടെ പ്രത്യേക സംഘവും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന ചെറുവള്ളം കോട്ടയം വൈക്കം കല്ലറയ്ക്കടുത്ത് മുണ്ടാറില്‍ എഴുമാംകായലില്‍ മറിഞ്ഞത്. അഞ്ചു പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ബാക്കിമൂന്നു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ കാമറാമാന്‍ അഭിലാഷ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍