UPDATES

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

മുറിവിന്റെ സ്വഭാവവും കാലപ്പഴക്കവും പരിശോധിക്കാന്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടത് അനിവാര്യമാണ്.

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റിയില്‍ മരിച്ച രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. പൊലീസിനും ആര്‍ഡിഒയ്ക്കും ഇത് സംബന്ധിച്ച് ഉടന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് റിട്ട. ജസ്റ്റിസ് നാരായണ കുറുപ്പ് മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് അടക്കമുള്ള മാധ്യമങ്ങളോടാണ് നാരായണക്കുറുപ്പ് പ്രതികരിച്ചത്. നിലവിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് കൃത്യതയില്ല. ഗുരുതര പിഴവുകളുണ്ട്. ആദ്യ റിപ്പോര്‍ട്ടിന് ഗൗരവമില്ലെന്നും നാരായണക്കുറുപ്പ് പറഞ്ഞു.

രാജ് കുമാറിന്റെ ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചില്ല. മുറിവിന്റെ സ്വഭാവവും കാലപ്പഴക്കവും പരിശോധിക്കാന്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടത് അനിവാര്യമാണ്. രാജ് കുമാറിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും പീരുമേട് സബ് ജയിലിലും ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് പരിശോധന നടത്തും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍